Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്വാറൻറീന്‍ ലംഘിച്ച്...

ക്വാറൻറീന്‍ ലംഘിച്ച് ജോലിക്കെത്തിയ അന്തർസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

text_fields
bookmark_border
വടകര: ക്വാറൻറീന്‍ ലംഘിച്ച് ജോലിക്കെത്തിയ തമിഴ്നാട്ടുകാരായ രണ്ടു തൊഴിലാളികള്‍ പിടിയിലായി. പഴനിക്കടുത്ത് വിരുതനഗര്‍ സ്വദേശികളായ മണികണ്ഠന്‍, ശ്രീനിവാസന്‍ എന്നിവരാണ് പിടിയിലായത്. നാട്ടില്‍നിന്ന് നാലു ദിവസം മുമ്പാണ് ഇവര്‍ ഓര്‍ക്കാട്ടേരി കെ.എസ്.ഇ.ബി ഓഫിസിനടുത്തുള്ള താമസസ്ഥലത്തെത്തിയത്. യാത്രാനുമതിയോ പാസോ ഇല്ലാതെയാണ് കേരളത്തിലേക്കു കടന്നത്. അധികൃതരെ അറിയിക്കാതെ മുറിയില്‍ കഴിയുകയായിരുന്നു. ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഓര്‍ക്കാട്ടേരിയിലുള്ള റോഡ് പണിസ്ഥലത്ത് മണ്ണുമാന്തിയന്ത്രത്തിൻെറ ഡ്രൈവര്‍മാരെത്തിയത് ശ്രദ്ധയിൽപെട്ട നാട്ടുകാരും പഞ്ചായത്ത് അധികൃതരും ചോദ്യംചെയ്തു. തുടര്‍ന്ന് ആരോഗ്യവകുപ്പ് ജീവനക്കാരും പൊലീസുമെത്തി മണ്ണുമാന്തിയന്ത്രം അടക്കം കസ്റ്റഡിയിലെടുത്തു. ഇവരെയും ടിപ്പര്‍ലോറി ഡ്രൈവറെയും ഹോം ക്വാറൻറീനിലാക്കുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story