Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബി.എസ്.എന്‍.എല്‍...

ബി.എസ്.എന്‍.എല്‍ അനുമതി ലഭിച്ചില്ല: പമ്പ് ഹൗസിലേക്ക് ഭൂഗര്‍ഭ കേബിളിടല്‍ മുടങ്ങി

text_fields
bookmark_border
--24 മണിക്കൂര്‍ തുടര്‍ച്ചയായി പമ്പിങ് നടത്തിയാല്‍ മാത്രമേ വടകരയിലെ കുടിവെള്ള വിതരണം കുറ്റമറ്റതാകൂ വടകര: കൂരങ്കോട് പമ്പ്ഹൗസിലെ വോള്‍ട്ടേജ് ക്ഷാമം വടകര ടൗണിലെ കുടിവെള്ള വിതരണത്തെ അവതാളത്തിലാക്കുന്നു. ഇതിന് പരിഹാരമായി കണ്ട ഭൂഗര്‍ഭ കേബിളിടല്‍ പ്രവൃത്തി എങ്ങുമെത്തിയില്ല. പമ്പ് ഹൗസിലെ വോള്‍ട്ടേജിലെ വ്യതിയാനം മൂലം പമ്പിങ് കൃത്യമായി നടക്കുന്നില്ല. വേനലില്‍ വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ വെള്ളത്തി‍ൻെറ ഉപയോഗം കൂടുന്നതുകൊണ്ട് വിതരണത്തിലെ മുടക്കം നാട്ടുകാര്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ പമ്പ് ഹൗസില്‍ ജനറേറ്റര്‍ പോലുള്ള ബദല്‍ സംവിധാനമില്ല. വര്‍ഷങ്ങളായി വൈദ്യുതി പ്രശ്നം പമ്പ് ഹൗസിൻെറ പ്രവര്‍ത്തനെത്ത പ്രതികൂലമായി ബാധിച്ചിരുന്നു. ഇതോടെ, ഭൂഗര്‍ഭ കേബിളിടാന്‍ ജലഅതോറിറ്റി മൂന്നു വര്‍ഷം മുമ്പ് വൈദ്യുതി വകുപ്പിന് 2.15ലക്ഷം രൂപ കെട്ടിവെച്ചിരുന്നു. ഓഗ്മെേൻറഷൻ പദ്ധതിയുടെ പൈപ്പുകള്‍ മുഴുവന്‍ മാറ്റിയപ്പോഴാണ് ഇതില്‍ ഒരുകോടി രൂപ മാറ്റിവെച്ചത്. പമ്പ് ഹൗസുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ പ്രവൃത്തി നടത്താന്‍ ബി.എസ്.എന്‍.എല്ലി‍ൻെറ അനുമതി ലഭിക്കേണ്ടതുണ്ട്. ഇതു ലഭിക്കാത്തതാണിപ്പോള്‍ വിനയാകുന്നത്. ഭൂഗര്‍ഭ കേബിളിടല്‍ യാഥാർഥ്യമാകുന്നതോടെ വോൾേട്ടജ് പ്രശ്നം മാത്രമല്ല, ലൈനില്‍ വൈദ്യുതി തടസ്സങ്ങളുണ്ടാകുമ്പോള്‍ പമ്പിങ് നിര്‍ത്തുന്നതും ഒഴിവാകും. ഇതോടെ കുടിവെളള വിതരണം സംബന്ധിച്ച പരാതികളില്‍നിന്ന് രക്ഷനേടാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എന്നാല്‍, ബി.എസ്.എന്‍.എല്‍ അധികൃതരുടെ അനങ്ങാപ്പാറ നയമാണിതിന് വിലങ്ങുതടിയാവുന്നത്. വടകരയിലേക്കുള്ള പമ്പിങ് സുഗമമാക്കണമെങ്കില്‍ 400വോള്‍ട്ട് ലഭിക്കണം. 380വോള്‍ട്ടാണെങ്കിലും അടിയന്തരഘട്ടത്തില്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. എന്നാല്‍, 360താഴെ മാത്രമാകുമ്പോള്‍ പമ്പിങ് നിര്‍ത്തുകയാണ് ചെയ്യുന്നത്. കണക്കുപ്രകാരം വടകര ടൗണില്‍ ദിനംപ്രതി 80 ലക്ഷം ലിറ്റര്‍ വെള്ളം വിതരണം ചെയ്യണം. 24 മണിക്കൂര്‍ തുടര്‍ച്ചയായി പമ്പിങ് നടത്തിയാലേ ഇത്രയും വെള്ളം കൃത്യമായി ടാങ്കുകളിെലത്തൂ. എന്നാല്‍, ഇടക്കിടെ പമ്പിങ് തടസ്സപ്പെടുകയും മണിക്കൂറുകളോളം നിര്‍ത്തുകയും ചെയ്യുകയാണിപ്പോള്‍. ഇതോടെ, കഴിഞ്ഞ കുറച്ചുകാലമായി നടക്കുന്ന രണ്ടുദിവസം കൂടുമ്പോഴുള്ള ജലവിതരണം പോലും നിലച്ചിരിക്കയാണ്. നാലും അഞ്ചും ദിവസം കഴിഞ്ഞേ പലയിടത്തും വിതരണം നടക്കുന്നുള്ളൂ. കുറ്റ്യാടി സബ്സ്റ്റേഷനില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ ദൂരത്തിലാണ് കൂരങ്കോട് പമ്പ്ഹൗസ്. ഈ ദൂരത്തി‍ൻെറ പ്രശ്നവും പുറമെയുള്ള ലൈനായതുകൊണ്ടുള്ള പ്രസരണത്തിലെ നഷ്ടവും ലൈനിലുണ്ടാകുന്ന മറ്റു പ്രശ്നങ്ങളും പമ്പ്ഹൗസി‍ൻെറ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story