Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ്...

കോവിഡ് പെരുമാറ്റച്ചട്ടം: പൊലീസ്​ ക്വാറൻറീന്‍ നിരീക്ഷണം ശക്തമാക്കി

text_fields
bookmark_border
വടകര: വിദേശങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും നാട്ടിലേക്ക് ആളുകളെത്തിത്തുടങ്ങിയതോടെ കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നത് ഉറപ്പുവരുത്താന്‍ പൊലീസും ആരോഗ്യവകുപ്പും പരിശോധന ശക്തമാക്കി. ഒഞ്ചിയം പഞ്ചായത്തില്‍ 116ഉം അഴിയൂരില്‍ 93ഉം ഏറാമലയില്‍ 181ഉം ചോറോട് 94ഉം പേരാണ് ക്വാറൻറീനില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 26 പേര്‍ വിവിധയിടങ്ങളിലായി കോവിഡ് കെയര്‍ സൻെററുകളിലാണ്. വീടുകളില്‍ ക്വാറൻറീന്‍ ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. വീടുകളില്‍ കഴിയുന്നവര്‍ അകലം പാലിക്കുന്നതും മറ്റു കാര്യങ്ങള്‍ ബോധവത്കരണം നടത്തുന്നതിനും ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം ഉൾപ്പെടെയുള്ള പൊലീസ് സേന ക്വാറൻറീന്‍ വീടുകളിലെത്തിത്തുടങ്ങി. ലോക്ഡൗണ്‍ തുടങ്ങിയതു മുതല്‍ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം ചോമ്പാല സ്റ്റേഷനില്‍ 100 കേസുകള്‍ എടുത്തതായി സി.ഐ ടി.പി. സുമേഷ് അറിയിച്ചു . വിവിധ ക്വാറൻറീന്‍ സൻെററുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം, മരുന്ന് എന്നിവ മുറക്ക് എത്തിക്കുന്നതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story