Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2018 11:33 PM GMT Updated On
date_range 2018-12-15T05:03:29+05:30എളയടം സഹചാരി സെൻറര്‍ നാടിന് സമർപ്പിച്ചു
text_fieldsവടകര: എളയടം ശാഖ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിക്കു കീഴില്‍ ആരംഭിച്ച സഹചാരി സെൻററിെൻറ ഉദ്ഘാടനം സംസ്ഥാന പ്രസിഡൻറ ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മരുന്നൂര് ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. ആയേഞ്ചരി മേഖല സമ്പൂര്‍ണ സഹചാരി സെക്രട്ടറി റാഷിദ് കാക്കുനി മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ഖാസി രയരോത്ത് കുഞ്ഞബ്ദുല്ല മുസ്ലിയാര്, സി.എച്ച്. മഹമൂദ് സഅദി, ചിറക്കല്‍ ഹമീദ് മുസ്ലിയാര്, മുഹമ്മദ് മൗലവി പടിഞ്ഞാറത്തറ, അലി ഫൈസി മരുന്നൂര്, എം.ടി. മൊയ്തു സഅദി, എന്‍.കെ. അബ്ദുറഹ്മാന് ഫൈസി, മൊയ്തു ഹാജി താളോങ്കണ്ടി, മജീദ് കപ്പിളിക്കണ്ടി, നജീബ് കാടപുതുക്കുടി, ബഷീര്‍ കൈതക്കണ്ടി, വി.പി. നജീബ്, വി.പി. ബഷീര്‍ ഹാജി കുനിയേല്‍, മുഹമ്മദ് മാടോത്ത്, ശംസുദ്ദീന്‍ തീക്കുനി, ശാക്കിര്‍ ചിറക്കല്‍, മുഹമ്മദ് തോടന്നൂര്‍, സുഹൈല്‍ സലാം, കെ.പി. റാഹില്‍ എന്നിവര്‍ സംസാരിച്ചു. ശ്രീരേഖയുടെ ഓര്‍മയില്‍ എന്‍ഡോവ്മെൻറ് മടപ്പള്ളി: മടപ്പള്ളി കോളജിലെ പൂര്‍വ വിദ്യാര്‍ഥിനിയായിരുന്ന ശ്രീരേഖയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ശ്രീരേഖ മെമ്മോറിയല്‍ എന്‍ഡോവ്മെൻറ് ഫോര്‍ അക്കാദമിക് എക്സലന്സിെൻറ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ വിതരണം ചെയ്തു. എം.എസ്സി വിഭാഗത്തില്‍ കെ. അശ്വതി, ബി.എസ്.സി വിഭാഗത്തില്‍ പ്രിയ നാരായണ്‍ എന്നിവര്‍ എന്‍ഡോവ്മെൻറിന് അര്‍ഹരായി. പ്രിന്‍സിപ്പല്‍ ഡോ. പി.കെ. മീര ഉദ്ഘാടനം ചെയ്തു. ശ്രീരേഖയുടെ മാതാപിതാക്കളായ ബാല സരസ്വതി വാര്യര്‍, മുരളീധരന് വാര്യര്‍ എന്നിവര്‍ എന്‍ഡോവ്മെൻറ് വിതരണം ചെയ്തു. ടി.പി. സുനീറ, ഡോ. ജി. ഹരികൃഷ്ണന്, ഡോ. കെ. രാമകൃഷ്ണന്, മുനീസ്, പ്രശോഭ് എന്നിവര്‍ സംസാരിച്ചു.
Next Story