Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2018 11:32 PM GMT Updated On
date_range 2018-12-15T05:02:17+05:30ഹര്‍ത്താല്‍
text_fieldsവടകര: ബി.ജെ.പി ആഹ്വാനം ചെയ്ത നാടെങ്ങും ജനജീവിതത്തെ ബാധിച്ചു. തീര്‍ത്തും രാഷ്ട്രീയ പ്രേരിതമായി ആഹ്വാനം ചെയ്ത ഹര ്ത്താലിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രതിഷേധമുയര്‍ന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നതിനു പുറമെ വാഹന ഗതാഗതവും തടസ്സപ്പെട്ടു. സര്‍ക്കാര്‍ ഓഫിസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സ്തംഭിച്ചു. അത്യാവശ്യം സ്വകാര്യ വാഹനങ്ങള്‍ ഓടിയപ്പോള്‍ കെ.എസ്.ആര്.ടി.സിയുടേതടക്കമുള്ള ബസുകള്‍ നിരത്തിലിറങ്ങിയില്ല. അക്രമങ്ങള്‍ തടയാന്‍ പൊലീസ് സംവിധാനം ശക്തമാക്കിയിരുന്നു. ദീര്‍ഘദൂര യാത്രക്കാര്‍ ട്രെയിനുകളെയാണ് ആശ്രയിച്ചത്. വടകര മേഖലയില്‍ അടിക്കടിയുള്ള ഹര്‍ത്താലിനോടുള്ള പ്രതിഷേധ സൂചകമായി ഗ്രാമപ്രദേശങ്ങളില്‍ കടകള്‍ തുറന്നു. kzvtk06 ഹര്‍ത്താലില്‍ നിശ്ചലമായ വടകര നഗരം
Next Story