Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2018 6:11 AM GMT Updated On
date_range 2018-09-14T11:41:59+05:30ചോറോട്–മലോല്‍മുക്ക്–ഓര്‍ക്കാട്ടേരി–മോന്താല്കടവ് റോഡ് വികസനവഴിയില്‍
text_fields16 കോടി രൂപയുടെ വികസനപ്രവൃത്തിയാണ് നടക്കുക വടകര: ചോറോട് -മലോല്‍മുക്ക് -ഓര്‍ക്കാട്ടേരി -മോന്താല്കടവ് റോഡ് വികസനത്തിന് ഒരുങ്ങുന്നു. റോഡിെൻറ സ്ഥലപരിമിതിമൂലം യാത്രാേക്ലശം നേരിടുന്ന സ്ഥലമാണിത്. ഈ സാഹചര്യത്തില്‍ റോഡ് വികസനം വേണമെന്നത് നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു. റോഡ് വികസനത്തിന് പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നെങ്കിലും പുതിയസാഹചര്യത്തില്‍, പരിഷ്കരണ പ്രവൃത്തി സുഗമമാക്കാന്‍ അഴിയൂര്‍ പഞ്ചായത്തില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ യോഗം തീരുമാനിച്ചു. സെന്‍ട്രല്‍ റോഡ് ഫണ്ട് ഉപയോഗിച്ച് 16 കോടി രൂപ െചലവിലാണ് റോഡ് നവീകരിക്കുന്നത്. പത്തൊമ്പതര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് റോഡ്. ചിറയില്‍ പീടിക കല്ലാമല ഭാഗത്ത് റോഡ് വീതിയില്ലാത്ത സ്ഥലങ്ങളില്‍ റോഡിെൻറ ഇരുവശങ്ങളിലും സ്ഥലം ഏറ്റെടുക്കാനായി ജനകീയ കമ്മറ്റി രൂപവത്കരിച്ചു. വെള്ളം കെട്ടി നില്ക്കുന്ന സ്ഥലങ്ങളില്‍ ൈഡ്രനേജ് നിര്‍മിക്കാന്‍ തീരുമാനിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയൂബ് അധ്യക്ഷത വഹിച്ചു. റീന രയരോത്ത്, ശുഭാ മുരളീധരന്, ശ്രീജേഷ് കുമാര്‍, പി. ബാബുരാജ്, എം.പി. ബാബു, പി.എം. അശോകന്, പ്രദീപ് ചോമ്പാല, കെ. സുരേന്ദ്രന്, കെ. അന്‍വര്‍ ഹാജി, പി. നാണു, എം.പി.ചന്ദ്രന്, പി. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഇ.ടി. അയൂബ് (ചെയര്‍), പി.പി. ശ്രീധരന് (കണ്).
Next Story