Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.എച്ച്.എം പദ്ധതി:...

എസ്.എച്ച്.എം പദ്ധതി: കര്‍ഷകര്‍ക്ക് അപേക്ഷിക്കാം

text_fields
bookmark_border
വടകര: 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ടിഷ്യൂ കള്‍ചര്‍ നേന്ത്രവാഴ കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള ആയഞ്ചേരി കൃഷിഭവന് കീഴിലുള്ള കര്‍ഷകര്‍ക്ക് സൗജന്യ നടീല്‍ വസ്തു ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു. ചുരുങ്ങിയത് 30 സ​െൻറ് ഭൂമിയുള്ള കര്‍ഷകര്‍ക്ക് കാടുവെട്ടുന്ന യന്ത്രത്തിന് സബ്സിഡിക്കും ജലസേചന പമ്പ്സെറ്റിന് സബ്സിഡിക്കും അപേക്ഷിക്കാം. സങ്കരയിനം പച്ചക്കറി കൃഷി ചെയ്യുന്നതിന് ആനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിക്കാം. ഷെഡ് നെറ്റ് നിര്‍മാണത്തിനും കൂണ്‍കൃഷിക്കും വാട്ടര്‍ ഹാര്‍വെസ്റ്റിങ് സ്ട്രക്ചര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവരും കൃഷിഭവനില്‍ അപേക്ഷ നല്‍കണം. നിലവിലുള്ള കുളത്തി‍​െൻറ നവീകരണത്തിന് താല്‍പര്യമുള്ളവര്‍ക്കും സമീപിക്കാം. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 10 മുതല്‍ അഞ്ചുവരെ അപേക്ഷ നല്‍കാം. അപേക്ഷകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആദ്യം അപേക്ഷ നല്‍കിയവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക.
Show Full Article
TAGS:LOCAL NEWS 
Next Story