Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2018 10:02 AM GMT Updated On
date_range 2018-09-13T15:32:58+05:30ഇനി എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും മൊബൈല്‍ ആപ്
text_fieldsവടകര: വിദ്യാര്‍ഥികളേ, ഇനി നിങ്ങളുടെ വികൃതിയും കുസൃതിയും കൈയിലിരിക്കട്ടെ, സ്കൂളിലെ എല്ലാ കളികളും അപ്പപ്പോള്‍ രക്ഷിതാക്കള്‍ അറിയും. ഇതിനായാണ് ജില്ല പഞ്ചായത്ത് എജുകെയര്‍ സമഗ്ര പദ്ധതിയുടെ ഭാഗമായി മൊബൈല്‍ ആപ്ലിക്കേഷന്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട പരിശീലനത്തില്‍ ജില്ലയിലെ ഗവ. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ ഓരോ അധ്യാപകര്‍ വീതം പങ്കെടുത്തു. രക്ഷാകര്‍ത്താക്കളുമായി കുട്ടികളുടെ പാഠ്യ പാേഠ്യതര വിവരങ്ങള്‍ സംവദിക്കുന്നതിനും വിദ്യാലയ രക്ഷാകര്‍തൃ ബന്ധം സുദൃഢമാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ അവസാന വാരത്തോടെ മുഴുവന്‍ രക്ഷാകര്‍ത്താക്കളെയും മൊബൈല്‍ ആപ്പുമായി ബന്ധിപ്പിക്കും. പദ്ധതി ഒക്ടോബര്‍ ഒന്നുമുതല്‍ നടപ്പാക്കാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ജില്ലയിലെ അഞ്ചു വിദ്യാലയങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി വിജയിച്ചതോടെയാണ് എല്ലാ സ്കൂളിലേക്കും വ്യാപിക്കാന്‍ തീരുമാനിച്ചത്. എട്ടുലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്. ഈ വര്‍ഷം മുതല്‍ വിർച്വല്‍ പാഠഭാഗങ്ങള്‍, ഇ-ടെസ്റ്റ് ബുക്കുകള്‍, പഠന സാമഗ്രികള്‍ തുടങ്ങിയവ മൊബൈല്‍ ആപ് വഴി വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. അധ്യാപകര്‍ക്ക് നല്കിയ പരിശീലന പരിപാടിക്ക് ടീം എജുമിയ ഡയറക്ടര്‍ ടി.പി. മുഹമ്മദ് ഫവാസ് നേതൃത്വം നല്കി. ഡയറ്റിെൻറ നേതൃത്വത്തില്‍ നടന്ന പരിപാടി ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഓഡിനേറ്റര്‍ ബി. മധു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.ആര്. അജിത്ത് അധ്യക്ഷത വഹിച്ചു. എജുകെയര്‍ കോഓഡിനേറ്റര്‍ യു.കെ. അബ്ദു നാസര്‍ പദ്ധതി വിശദീകരിച്ചു. കോഴിക്കോട് ആസ്ഥാനമായ യുബിസ്കൈ ടെക്നോളജിയാണ് ആപ് രൂപകല്പന ചെയ്തത്.
Next Story