Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപശുക്കള്‍...

പശുക്കള്‍ ചത്തൊടുങ്ങിയ സംഭവം; ആറിടങ്ങളില്‍ വാക്സിനേഷന്‍ ക്യാമ്പ് നടത്തി

text_fields
bookmark_border
പശുക്കള്‍ ചത്തൊടുങ്ങിയ സംഭവം ആറിടങ്ങളില്‍ വാക്സിനേഷന്‍ ക്യാമ്പ് നടത്തി ഒരു പശുവിനുംകൂടി പേ ഇളകിയതായി ലക്ഷണം വടകര: മണിയൂര്‍ പഞ്ചായത്തിലെ മന്തരത്തൂരില്‍ പേ ഇളകി ഒമ്പത് പശുക്കള്‍ ചത്ത സംഭവത്തില്‍ ആറു കേന്ദ്രങ്ങളില്‍ ചൊവ്വാഴ്ച വാക്സിനേഷന്‍ ക്യാമ്പ് നടത്തി. മന്തരത്തൂര്‍ വായനശാല, തോട്ടക്കര, കണ്ടിയില്‍താഴ, പിലാത്തോട്ടം, എടത്തുംകര, തൂണൂര ക്ഷേത്രം എന്നിവിടങ്ങളില്‍ നടത്തിയ ക്യാമ്പില്‍ 176 പശു, ആട് എന്നിവക്ക് കുത്തിവെപ്പ് നല്‍കി. ഇതിനിടയില്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കിയ മയങ്കലത്തില്‍ കുഞ്ഞമ്മദ് ഹാജിയുടെ വീട്ടിലെ പശുവിനാണ് ഇന്നലെ രോഗലക്ഷണം കണ്ടത്. ഈ പശുവടക്കം നാലു പശുക്കള്‍ കൂടി നിരീക്ഷണത്തിലാണ്. പശുക്കള്‍ ചത്തൊടുങ്ങുന്ന സംഭവത്തിന് പരിഹാരം തേടാന്‍ ബുധനാഴ്ച വൈകീട്ട് മൂന്നിന് മന്തരത്തൂര്‍ എം.എല്‍.പി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡൻറ് സര്‍വകക്ഷി യോഗം വിളിച്ചു. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മണിയൂര്‍ ആരോഗ്യകേന്ദ്രത്തി‍​െൻറ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story