Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാട് നശിപ്പിക്കരുത്​...

കാട് നശിപ്പിക്കരുത്​ -ഇസ്കഫ്

text_fields
bookmark_border
കോട്ടയം: മെഡിക്കൽ കോളജിലും പരിസരത്തുമുള്ള ഒന്നര ഏക്കറോളമുള്ള സ്വാഭാവിക വനം വെട്ടി നശിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് അധികാരികൾ പിന്തിരിയണമെന്ന് ഇന്ത്യൻ സൊസൈറ്റി ഫോർ കൾചറൽ കോഓപറേഷൻ ആൻഡ് ഫ്രൻഡ്ഷിപ് (ഇസ്കഫ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. തേക്കും ഈട്ടിയും ഉൾപ്പെടെ വിലപിടിപ്പുള്ള വന്മരങ്ങളും പേരറിയാത്ത വൻ വൃക്ഷങ്ങളും വനത്തിലുണ്ട്. വംശനാശം വന്നുകൊണ്ടിരിക്കുന്ന മരംകൊത്തി ഉൾപ്പെടെ പക്ഷികളുടെ സങ്കേതംകൂടിയാണെന്ന് ഇസ്കഫ് ജില്ല പ്രസിഡൻറ് വി.വൈ. പ്രസാദും സെക്രട്ടറി കെ.ആർ. പ്രവീണും അറിയിച്ചു. പഞ്ചായത്ത് റോഡ് ൈകേയറി ഗേറ്റ് സ്ഥാപിച്ചു തമ്പലക്കാട്: കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ലോക്ഡൗണിൻെറ മറവില്‍ പഞ്ചായത്ത് റോഡ് കൈയേറി. തമ്പലക്കാട്- മാറ്റത്തിപ്പാറ-അമ്പിയിൽ-എറികാട് റോഡാണ് സ്വകാര്യവ്യക്തി കൈയേറി ഗേറ്റ് സ്ഥാപിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോളി മടുക്കകുഴി, പഞ്ചായത്ത് അംഗങ്ങളായ മണി രാജു, ജാന്‍സി ജോര്‍ജ്, തമ്പലക്കാട് ഗ്രാമ വികസനസമിതി കണ്‍വീനര്‍ രാജു ജോര്‍ജ് തെക്കുംതോട്ടം, മഹാകാളിപാറ ദേവസ്വം വൈസ് പ്രസിഡൻറ് രാജു കടക്കയം, കെ.ജി. രാജേഷ് കുടമാളൂശ്ശേരില്‍, അനില്‍ അമ്പലത്തുംവെളിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ റോഡിലെ തടസ്സം മാറ്റി സഞ്ചാരത്തിന് യോഗ്യമാക്കി. ൈകയേറ്റം നടത്തിയതിന് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിയും നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story