വൻ തീപിടിത്തം

  • റ​ബ​ർ തോ​ട്ട​ങ്ങ​ള​ിലട​ക്കം 40 ഏ​ക്ക​റിൽ തീപടർന്നു

11:55 AM
12/02/2020
മൂന്നിലവ്​ എരുമത്രയിലുണ്ടായ തീപിടിത്തം

ഇൗ​രാ​റ്റു​​പേ​ട്ട: മൂ​ന്നി​ല​വ്​ പ​ഞ്ചാ​യ​ത്തി​ലെ എ​രു​മ​ത്ര, വെ​ള്ള​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ൻ തീ​പി​ടി​ത്തം. റ​ബ​ർ തോ​ട്ട​ങ്ങ​ള​ട​ക്കം 40 ഏ​ക്ക​ർ സ്ഥ​ല​ത്തേ​ക്ക്​ തീ​പ​ട​ർ​ന്നു. ശ​ക്ത​മാ​യ കാ​റ്റ്​ വീ​ശി​യ​തോ​ടെ തീ ​മ​ല​യോ​ര​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ചു. കു​ത്ത​നെ​യു​ള്ള ക​യ​റ്റ​മാ​യ​തി​നാ​ൽ അ​ഗ്​​നി​ര​ക്ഷ​സേ​ന വാ​ഹ​ന​ങ്ങ​ൾ​ക്ക്​ വേ​ഗ​ത്തി​ൽ എ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​ത്​ തി​രി​ച്ച​ടി​യാ​യി. പി​ന്നീ​ട്​ നാ​ട്ടു​കാ​രും അ​ഗ്​​നി​ര​ക്ഷ​സേ​ന​യും ടാ​ങ്കു​ക​ളി​ൽ വെ​ള്ള​മെ​ത്തി​ച്ച്​ ആ​റു മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ടാ​ണ്​ തീ ​കെ​ടു​ത്തി​യ​ത്. ഇ​തി​ന്​ പി​ന്നാ​ലെ കാ​റ്റ​ടി​ക്കു​േ​മ്പാ​ൾ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ അ​ർ​ധ​രാ​ത്രി​യി​ലും തീ ​ഉ​യ​രു​ന്നു​ണ്ട്. 

ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലോ​ടെ​യാ​ണ്​ തീ​പി​ടി​ത്ത​ത്തി​ന്​ തു​ട​ക്ക​മാ​യ​ത്. എ​രു​മ​ത്ര, വെ​ള്ള​റ സി.​എ​സ്.​​ഐ പ​ള്ളി​പ്പ​രി​സ​ര​ങ്ങ​ളി​ലും തീ ​പ​ട​ർ​ന്നു. ആ​ദ്യം പാ​ലാ​യി​ൽ​നി​ന്നു​ള്ള അ​ഗ്​​നി​ര​ക്ഷ​സേ​ന​ യൂ​നി​റ്റ്​ മാ​ത്ര​മാ​ണ്​ തീ ​അ​ണ​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്. പി​ന്നീ​ട്​ കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ലാ, മൂ​ല​മ​റ്റം, പാ​മ്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ അ​ഗ്​​നി​ര​ക്ഷ​സേ​ന​ യൂ​നി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി. 

Loading...
COMMENTS