Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമ​ണ​ർ​കാ​ട്​ വീ​ടി​ന്​...

മ​ണ​ർ​കാ​ട്​ വീ​ടി​ന്​ തീ​പി​ടി​ച്ചു; ര​ണ്ടു​ല​ക്ഷത്തി​െൻറ ന​ഷ്​​ടം

text_fields
bookmark_border
മ​ണ​ർ​കാ​ട്​ വീ​ടി​ന്​ തീ​പി​ടി​ച്ചു;  ര​ണ്ടു​ല​ക്ഷത്തി​െൻറ ന​ഷ്​​ടം
cancel
camera_alt???????? ???????????????? ?????????????? ?????? ??. ?????????? ??????? ??????????? ???????? ????????????

കോ​ട്ട​യം: മ​ണ​ർ​കാ​ട്​ വീ​ടി​ന്​ തീ​പി​ടി​ച്ച്​ ഉ​പ​ക​ര​ണ​ങ്ങ​ളും മേ​ൽ​ക്കൂ​ര​യും ക​ത്തി​ന​ശി​ച്ചു. മ​ണ ​ർ​കാ​ട്​ ക​ണി​യാം​കു​ന്ന​ത്ത്​ മ​ണ്ണു​പ്പ​റ​മ്പി​ൽ അ​നീ​ഷ്​ പി.​കു​ര്യ​​െൻറ വീ​ടി​നാ​ണ്​​ തീ​പി​ടി​ച്ച​ത്. ഓ​ട്​ മേ​ൽ​ക്കൂ​ര, അ​ടു​ക്ക​ള​യി​ലെ പാ​ത്ര​ങ്ങ​ൾ, ഫ്രി​ഡ്​​ജ്, ടി.​വി, ഗ്യാ​സ്​ സ്​​റ്റൗ, മേ​ശ, ഭി​ത്തി എ​ന്നി​വ ക​ത്തി​ന​ശി​ച്ചു. രാ​വി​െ​ല 11.30ഓ​ടെ​യാ​ണ്​ സം​ഭ​വം. വീ​ട്ടി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​നീ​ഷും ഭാ​ര്യ​യും​ ജോ​ലി​ക്കും കു​ട്ടി​ക​ൾ സ്​​കൂ​ളിേ​ല​ക്കും പോ​യി​രു​ന്നു. അ​യ​ൽ​വാ​സി​ക​ളാ​ണ്​ വീ​ട്ടി​ൽ​നി​ന്ന്​ പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട്​ ഫ​യ​ർ​ഫോ​ഴ്​​സി​നെ അ​റി​യി​ച്ച​ത്.

പാ​മ്പാ​ടി​യി​ൽ നി​ന്നും കോ​ട്ട​യ​ത്തു നി​ന്നും ര​ണ്ട്​ യൂ​നി​റ്റ്​ എ​ത്തി​യാ​ണ്​ അ​ണ​ച്ച​ത്. വ​ഴി​ക്ക്​ വീ​തി​കു​റ​വാ​യ​തി​നാ​ൽ ഫ​യ​ർ​ഫോ​ഴ്​​സ്​ വാ​ഹ​നം വീ​ടി​ന​ടു​ത്തെ​ത്തി​ക്കാ​ൻ ബു​ദ്ധി​മു​ട്ടി. അ​ടു​ക്ക​ള​യി​ലെ ഗ്യാ​സ്​​സി​ലി​ണ്ട​ർ ഫ​യ​ർ​ഫോ​ഴ്​​സ്​ പു​റ​ത്തേ​ക്കെ​റി​ഞ്ഞ​തി​നാ​ൽ കൂ​ടു​ത​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. ഫ്രി​ഡ്​​​ജി​െൻറ സ​മീ​പ​ത്തു​നി​ന്നാ​ണ്​ തീ​പ​ട​ർ​ന്ന​ത്. എ​ന്നാ​ൽ, പ​രി​സ​ര​ത്ത്​ ആ ​സ​മ​യ​ത്ത്​ ക​റ​ൻ​റി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ഷോ​ർ​ട്ട്​ സ​ർ​ക്യൂ​ട്ട്​ അ​ല്ലെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്​​ടം സം​ഭ​വി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story