Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറോ​ഡ്...

റോ​ഡ് നി​ർ​മാ​ണ​ത്തി​ന് പ്ലാ​സ്​​റ്റി​ക് ഉപയോഗിച്ചത്​ 40 ട​ൺ

text_fields
bookmark_border
റോ​ഡ് നി​ർ​മാ​ണ​ത്തി​ന് പ്ലാ​സ്​​റ്റി​ക്  ഉപയോഗിച്ചത്​ 40 ട​ൺ
cancel

കോ​ട്ട​യം: റോ​ഡ്​ നി​ർ​മാ​ണ​ത്തി​ന്​ ഷ്രെ​ഡ​ഡ് പ്ലാ​സ്​​റ്റി​ക് ഉ​പ​യോ​ഗി​ച്ച​തി​ൽ ജി​ല്ല സം​സ്ഥാ​ന​ത്ത് ര​ണ്ടാ​മ​ത്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷം 40 ട​ൺ ഷ്രെ​ഡ​ഡ് പ്ലാ​സ്​​റ്റി​ക്കാ​ണ് ജി​ല്ല​യി​ൽ ക്ലീ​ൻ കേ​ര​ള ക​മ്പ​നി വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും ന​ൽ​കി​യ​ത്. ഈ ​വ​ർ​ഷ​വും പ​ര​മാ​വ​ധി പ്ലാ​സ്​​റ്റി​ക് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​നാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്. ജി​ല്ല​യി​ലെ പൊ​തു​മ​രാ​മ​ത്ത്, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും അ​സി. എ​ൻ​ജി​നീ​യ​ർ​മാ​ർ, ഓ​വ​ർ​സി​യ​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് കി​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കും. അ​തോ​ടെ പ്ലാ​സ്​​റ്റി​ക് കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ പ്ലാ​സ്​​റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ശാ​സ്​​ത്രീ​യ സം​സ്​​ക​ര​ണം ന​ട​ത്തു​ന്ന​ത്​ ത​ദ്ദേ​ശ വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ലീ​ൻ കേ​ര​ള ക​മ്പ​നി​യാ​ണ്. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ, ശു​ചി​ത്വ​മി​ഷ​ൻ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ചേ​ർ​ന്ന് ഹ​രി​ത ക​ർ​മ​സേ​ന വ​ഴി വീ​ടു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് പ​ര​മാ​വ​ധി പ്ലാ​സ്​​റ്റി​ക് ശേ​ഖ​രി​ച്ച് ത​രം​തി​രി​ച്ച്​ പു​നഃ​ചം​ക്ര​മ​ണ​ത്തി​ന് അ​യ​ക്കു​ന്നു.

അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​ത് യ​ന്ത്ര​സ​ഹാ​യ​ത്താ​ൽ അ​രി​ഞ്ഞ് റോ​ഡ് ടാ​റി​ങ്ങി​ന് വേ​ണ്ടി ന​ൽ​കു​ന്ന​തും ക്ലീ​ൻ കേ​ര​ള ക​മ്പ​നി​യാ​ണ്. ജി​ല്ല​യി​ൽ ക​ടു​ത്തു​രു​ത്തി, കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​മ്പാ​ടി, പ​ള്ളം, ഉ​ഴ​വൂ​ർ, ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും തൃ​ക്കൊ​ടി​ത്താ​നം, ഞീ​ഴൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വൈ​ക്കം, കോ​ട്ട​യം, ച​ങ്ങ​നാ​ശ്ശേ​രി, ഈ​രാ​റ്റു​പേ​ട്ട, പാ​ലാ മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ലാ​സ്​​റ്റി​ക് ഷ്രെ​ഡി​ങ്, ബെ​യി​ലി​ങ് യൂ​നി​റ്റ് സ​ജ്ജ​മാ​ണ്. ഇ​തി​ൽ ക​ടു​ത്തു​രു​ത്തി, പ​ള്ളം, പാ​മ്പാ​ടി, കാ​ഞ്ഞി​ര​പ്പ​ള്ളി യൂ​നി​റ്റു​ക​ൾ ക്ലീ​ൻ കേ​ര​ള ക​മ്പ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു​വേ​ണ്ടി ഏ​റ്റെ​ടു​ത്ത് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്നു. കേ​ര​ള​ത്തി​െൻറ പ്ര​ത്യേ​ക കാ​ലാ​വ​സ്ഥ​യി​ൽ പ്ലാ​സ്​​റ്റി​ക് ചേ​ർ​ത്തു​ള്ള ടാ​റി​ങ് റോ​ഡു​ക​ളു​ടെ ആ​യു​സ്സ്​​ കൂ​ട്ടു​മെ​ന്ന് തെ​ളി​ഞ്ഞി​ട്ടു​ണ്ട്. പൊ​തു​മ​രാ​മ​ത്ത്, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ റോ​ഡ് ടാ​റി​ങ്​ ന​ട​ത്തു​മ്പോ​ൾ 25 പ്ര​വൃ​ത്തി​യി​ലെ​ങ്കി​ലും ഷ്രെ​ഡ​ഡ് പ്ലാ​സ്​​റ്റി​ക് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story