Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകഞ്ഞിക്കുഴി റെയിൽവേ...

കഞ്ഞിക്കുഴി റെയിൽവേ മേൽപാലം കോൺക്രീറ്റ്​ 16ന്​; അവസാനവട്ട ക്രമീകരണം പൂർത്തിയായി

text_fields
bookmark_border
കഞ്ഞിക്കുഴി റെയിൽവേ മേൽപാലം കോൺക്രീറ്റ്​ 16ന്​; അവസാനവട്ട ക്രമീകരണം പൂർത്തിയായി
cancel

കോ​ട്ട​യം: കെ.​കെ റോ​ഡി​ൽ ക​ഞ്ഞി​ക്കു​ഴി റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​​െൻറ മു​ക​ൾ​ത്ത​ട്ട് കോ​ൺ​ക്രീ​റ്റ്​ (ഡെ​ക്ക് സ്ലാ​ബ് കോ​ൺ​ക്രീ​റ്റി​ങ്) ബു​ധ​നാ​ഴ്ച ന​ട​ക്കും. ഇ​തി​ന്​ മു​ന്നോ​ടി​യാ​യി ഇ​രു​മ്പു​ക​മ്പി​ക​ൾ പാ​കു​ന്ന​ത​ട​ക്ക​മു​ള്ള ക്ര​മീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ ത​ട​സ്സം സൃ​ഷ്​​ടി​ക്കു​മോ​യെ​ന്ന ആ​ശ​യ​ങ്ക​യു​ണ്ട്. കോ​ൺ​ക്രീ​റ്റി​ങ്​ പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ പാ​ര​െ​പ​റ്റ്, ന​ട​പ്പാ​ത എ​ന്നി​വ​യു​ടെ നി​ർ​മാ​ണം ന​ട​ക്കും. ഒ​പ്പം ക്രാ​ഷ് ബാ​രി​യ​റു​ക​ളും സ്​​ഥാ​പി​ക്കും. ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ന​വം​ബ​ർ അ​വ​സാ​നം​പാ​ലം തു​റ​ന്നു​കൊ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ അ​ധി​കൃ​ത​ർ. തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മം, നി​ർ​മാ​ണ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി, ശ​ക്ത​മാ​യ മ​ഴ എ​ന്നി​വ​യാ​ണ്​ നി​ർ​മാ​ണം നീ​ട്ടി​ക്കൊ​ണ്ടു​േ​പാ​യ​ത്. സ​മാ​ന്ത​ര​പാ​ലം തു​റ​ന്നെ​ങ്കി​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക്​ രൂ​ക്ഷ​മാ​ണ്.

ക​ഞ്ഞി​ക്കു​ഴി​യി​ലെ പാ​ലം തു​റ​ന്ന​തി​നു​ശേ​ഷം റ​ബ​ർ ബോ​ർ​ഡ് ജ​ങ്​​ഷ​നി​ലെ പാ​ലം നി​ർ​മാ​ണം ആ​രം​ഭി​ക്കും. പാ​ല​ത്തോ​ടു ചേ​ർ​ന്നു​ള്ള പൈ​പ്പ് ലൈ​നു​ക​ൾ മാ​റ്റി സ്​​ഥാ​പി​ക്കാ​നാ​യു​ള്ള ഗ​ർ​ഡ​റു​ക​ൾ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ എ​ത്തി​ക്കും. റെ​യി​ൽ​വേ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​​െൻറ ഭാ​ഗ​മാ​യി 2018 ജൂ​ലൈ​യി​ലാ​ണ്​ പു​തി​യ​പാ​ലം നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്​. ഇ​തി​നാ​യി പ​ഴ​യ പാ​ലം പൊ​ളി​ച്ച്​ സ​മാ​ന്ത​ര പാ​ത തു​റ​ന്നു​ന​ല്‍കി​യ ശേ​ഷ​മാ​ണ്​ പു​തി​യ പാ​ല​ത്തി​​െൻറ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഗ​ര്‍ഡ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ​േജാ​ലി നേ​ര​േ​ത്ത പൂ​ർ​ത്തി​യാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​മൂ​ലം നി​ര​വ​ധി ത​വ​ണ ജോ​ലി​ക​ൾ ത​ട​സ്സ​പ്പെ​ട്ട​ത്​ നി​ർ​മാ​ണ​ത്തെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ 70 ശ​ത​മാ​ന​ത്തോ​ളം പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. കോ​ൺ​ക്രീ​റ്റ്​ പൂ​ർ​ത്തി​യ​തി​നു​ശേ​ഷം ന​ട​പ്പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ത്തും. ഇ​തി​നു​ശേ​ഷം പാ​ലം തു​റ​ന്നു​കൊ​ടു​ക്കും.

Show Full Article
TAGS:LOCAL NEWS 
News Summary - local news
Next Story