Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബസിലിടിച്ച കാർ തകർന്ന...

ബസിലിടിച്ച കാർ തകർന്ന ടയറുമായി നിർത്താതെ പാഞ്ഞു

text_fields
bookmark_border
ബസിലിടിച്ച കാർ തകർന്ന ടയറുമായി നിർത്താതെ പാഞ്ഞു
cancel

പാ​റ​ത്തോ​ട്: നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി എ​ത്തി​യ സ്വ​കാ​ര്യ ബ​സി​ൽ കാ​റി​ടി​ച്ച ശേ​ഷം നി​ർ​ത്താ​തെ പോ​ യി. ത​ക​ർ​ന്ന ട​യ​റു​മാ​യി കാ​ർ ഓ​ടി​യ​ത് ര​ണ്ട്​ കി​ലോ​മീ​റ്റ​ർ. കൊ​ട്ടാ​ര​ക്ക​ര-​ദി​ണ്ഡി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ പാ​റ​ത്തോ​ട് ഹൈ​റേ​ഞ്ച്പ​ടി​ക്ക്​ സ​മീ​പം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 4.30ഓ​ടെ​യാ​ണ് അ​പ​ക​ടം. കോ​ട്ട​യ​ത്തു​നി​ന്ന്​ കു​ഴി​ത്തു​ളു​വി​ലേ​ക്ക് പോ​യ സ്വ​കാ​ര്യ ബ​സി​ൽ മു​ണ്ട​ക്ക​യം ഭാ​ഗ​ത്തു​നി​ന്ന്​ വ​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മു​ൻ ട​യ​ർ പ​ഞ്ച​റാ​യി​ട്ടും നി​ർ​ത്താ​തെ ര​ണ്ട്​ കി​ലോ​മീ​റ്റ​റോ​ളം കാ​ർ ഓ​ടി​ച്ചു​പോ​യി. പൊ​ടി​മ​റ്റം വ​രെ​യെ​ത്തി​യ കാ​ർ മു​ന്നോ​ട്ട്​ നീ​ങ്ങാ​നാ​വാ​തെ നി​ർ​ത്തി​യി​ട്ടു കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ മു​ങ്ങി. ഇ​തി​നി​െ​ട ഇ​വ​രെ പി​ന്തു​ട​ർ​ന്ന ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് വ​ഴി​യി​ലു​പേ​ക്ഷി​ച്ച കാ​ർ മാ​ത്ര​മാ​ണ് കാ​ണാ​നാ​യ​ത്. തു​ട​ർ​ന്ന്​ കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും കാ​റ് യാ​ത്ര​ക്കാ​രെ ക​ണ്ടെ​ത്താ​നാ​യി​െ​ല്ല​ന്നു ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി, ആ​ന​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന്​ കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story