Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപഞ്ചസാര കയറ്റിവന്ന...

പഞ്ചസാര കയറ്റിവന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞു

text_fields
bookmark_border
പഞ്ചസാര കയറ്റിവന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞു
cancel
camera_alt?.?? ??????? ????????????????? ????? ????????????? ?????? ???? ???????????? ??????????????

ച​ങ്ങ​നാ​ശ്ശേ​രി: പ​ഞ്ച​സാ​ര ക​യ​റ്റി​വ​ന്ന ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് മ​തി​ലും സ്‌​കൂ​ട്ട​റും ത​ക​ര്‍ത്തു താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. ഡ്രൈ​വ​റും സ​ഹാ​യി​യും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. എ.​സി റോ​ഡി​ല്‍ ച​ങ്ങ​നാ​ശ്ശേ​രി​ക്കു സ​മീ​പം മ​ന​യ്ക്ക​ച്ചി​റ പാ​ല​ത്തി​നോ​ട് ചേ​ര്‍ന്ന് റോ​ഡി​ന് സ​മീ​പ​മു​ള്ള താ​ഴ്ച​യി​ലേ​ക്കാ​ണ് ലോ​റി മ​റി​ഞ്ഞ​ത്. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ആ​റി​നാ​ണ്​ അ​പ​ക​ടം.

ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ലോ​റി മ​റി​ഞ്ഞ ഭാ​ഗ​ത്ത് നി​ര​വ​ധി വീ​ടും ക​ട​ക​ളും ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​പ​ക​ട​മു​ണ്ടാ​യി​ല്ല. അ​പ​ക​ട​മു​ണ്ടാ​യ സ്ഥ​ല​ത്തി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം പൂ​ര്‍ണ​മാ​യും ത​ക​ര്‍ത്ത് സ​മീ​പ​ത്തെ മ​തി​ലി​ന് മു​ക​ളി​ലേ​ക്കാ​ണ്​ ലോ​റി ത​ല​കീ​ഴാ​യി വീ​ണ​ത്. 500 ട​ണ്‍ പ​ഞ്ച​സാ​ര​യു​മാ​യി മും​ബൈ​യി​ല്‍നി​ന്ന് ച​ങ്ങ​നാ​ശ്ശേ​രി മാ​ര്‍ക്ക​റ്റി​ലേ​ക്ക്​ വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്. പി​ന്നീ​ട് മ​റ്റ് വാ​ഹ​ന​ത്തി​ലേ​ക്ക്​ പ​ഞ്ച​സാ​ര ചാ​ക്കു​ക​ള്‍ മാ​റ്റി. പൊ​ലീ​സ്​ മേ​ല്‍ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story