Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാ​ഹ​ന ഇ​ൻ​ഷു​റ​ൻ​സ്​...

വാ​ഹ​ന ഇ​ൻ​ഷു​റ​ൻ​സ്​ ത​ട്ടി​പ്പ്: യു​വാ​വ് അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
വാ​ഹ​ന ഇ​ൻ​ഷു​റ​ൻ​സ്​ ത​ട്ടി​പ്പ്:  യു​വാ​വ് അ​റ​സ്​​റ്റി​ൽ
cancel
camera_alt?????????

ക​റു​ക​ച്ചാ​ൽ: വാ​ഹ​ന​ങ്ങ​ൾ​ക്ക് വ്യാ​ജ ഇ​ൻ​ഷു​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ചു​ന​ൽ​കി പ​ണം ത​ട് ടി​യെ​ടു​ക്കു​ന്ന യു​വാ​വ് അ​റ​സ്​​റ്റി​ൽ. പെ​രു​ന്ന കു​ള​ങ്ങ​ര​വീ​ട്ടി​ൽ കെ.​ആ​ർ. ര​ഞ്ജി​ത്താ​ണ്​ (33) അ​റ​സ് ​​റ്റി​ലാ​യ​ത്. സ്വ​കാ​ര്യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി ജോ​ലി​ക്കാ​ര​നാ​യി​രു​ന്ന ഇ​യാ​ൾ 2017ൽ ​ജോ​ലി ഉ​പ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്​ മ​റ​ച്ചു​െ​വ​ച്ച് ക​മ്പ​നി​യു​ടെ വ്യാ​ജ​സീ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഉ​ണ്ടാ​ക്കി ആ​ളു​ക​ളി​ൽ​നി​ന്ന്​ പ​ണം​ത​ട്ടു​ന്ന​താ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി.

ക​റു​ക​ച്ചാ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ഡ്രൈ​വി​ങ് സ്‌​കൂ​ളി​​െൻറ വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ൻ​ഷു​റ​ൻ​സ് പു​തു​ക്കു​ന്ന​തി​ന്​ 2017 മു​ത​ൽ അ​ട​ക്കു​ന്ന പ​ണം ക​മ്പ​നി​യി​ൽ എ​ത്തു​ന്നി​ല്ലെ​ന്ന വി​വ​രം അ​റി​ഞ്ഞ്​ ഇ​വ​ർ ക​റു​ക​ച്ചാ​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നി​ർ​മി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളി​ൽ​നി​ന്ന്​ ഇ​യാ​ൾ പ​ണം​ത​ട്ടി​യ​താ​യി ക​ണ്ടെ​ത്തി. ക​റു​ക​ച്ചാ​ൽ സി.​ഐ സി.​കെ. മ​നോ​ജ്, എ​സ്.​ഐ ഇ.​വി. ഷി​ബു, ജോ​ബ് ജോ​സ​ഫ്, ആ​ർ. സു​നി​ൽ, അ​നീ​ഷ് വി. ​ഐ​പ്പ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story