Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപുതിയ പാതയിലൂടെ ​...

പുതിയ പാതയിലൂടെ ​ െട്രയിന്‍ ഓടിത്തുടങ്ങി

text_fields
bookmark_border
പുതിയ പാതയിലൂടെ ​ െട്രയിന്‍ ഓടിത്തുടങ്ങി
cancel
camera_alt?????????????? ???????????????? ??????? ????? ??????????? ????? ????????? ??????????? ?????????? ??????????????

ഏ​റ്റു​മാ​നൂ​ർ: പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ ജോ​ലി​ക​ൾ പൂ​ർ​ണ​മാ​യ ഏ​റ്റു​മാ​നൂ​ർ-​കു​റു​പ്പ​ന്ത​റ സെ​ക്​​ഷ​ നി​ലെ പു​തി​യ പാ​ള​ത്തി​ലൂ​ടെ െട്ര​യി​ന്‍ ഓ​ടി​ത്ത​ു​ട​ങ്ങി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ്​ ആ​ദ്യ ​െട്ര​യി​ന്‍ ക​ട​ത്തി​വി​ട്ട​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ഗു​വാ​ഹ​ത്തി​യി​ലേ​ക്ക് പോ​കു​ന്ന 12517ാം ന​മ്പ​ർ സി​ൽ​സ്​​​റ്റാ​ർ എ​ക്സ്പ്ര​സാ​ണ്​ ക​ട​ന്നു​പോ​യ​ത്.പു​തി​യ പാ​ള​ത്തി​​െൻറ ക​മീ​ഷ​ന്​ മു​ന്നോ​ടി​യാ​യി ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ കോ​ട്ട​യം വ​ഴി ​െട്ര​യി​ൻ ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രു​ന്നു.

മം​ഗ​ലാ​പു​ര​ത്തു​നി​ന്നു​ള്ള പ​ര​ശു​റാം എ​ക്സ്പ്ര​സ് ആ​ദ്യം പ​ഴ​യ പാ​ള​ത്തി​ലൂ​ടെ ക​ട​ത്തി​വി​ട്ടി​രു​ന്നു. ഈ െ​ട്ര​യി​ന്‍ ഏ​റ്റു​മാ​നൂ​രി​ൽ നി​ർ​ത്തി​യി​ട്ട ശേ​ഷ​മാ​ണ് സി​ൽ​സ്​​​റ്റാ​ർ എ​ക്സ്പ്ര​സ് പു​തി​യ പാ​ള​ത്തി​ലൂ​ടെ ക​ട​ന്നു​വ​ന്ന​ത്. ഏ​റ്റു​മാ​നൂ​രി​നും കു​റു​പ്പ​ന്ത​റ​ക്കു​മി​ട​യി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ വ​ൺ​വേ സി​സ്​​റ്റം നി​ല​വി​ൽ വ​ന്നു. പു​തി​യ പാ​ള​ത്തി​ലൂ​ടെ വ​ട​ക്കോ​ട്ടും പ​ഴ​യ പാ​ള​ത്തി​ലൂ​ടെ തെ​ക്കോ​ട്ടും മാ​ത്ര​മാ​ണ് ഇ​നി ​െട്ര​യി​നു​ക​ള്‍ ഓ​ടു​ക.

അ​തി​നി​ടെ, പ്ലാ​റ്റ്​​ഫോം ന​വീ​ക​ര​ണ ജോ​ലി​ക​ളു​ടെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച മു​ത​ൽ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കു​ള്ള ഷൊ​ർ​ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം വേ​ണാ​ട് എ​ക്സ്പ്ര​സും (ന​മ്പ​ർ-16301) മം​ഗ​ലാ​പു​രം-​നാ​ഗ​ർ​കോ​വി​ൽ പ​ര​ശു​റാം എ​ക്സ്പ്ര​സും (ന​മ്പ​ർ-16649) ഏ​റ്റു​മാ​നൂ​ർ ​െറ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ നി​ർ​ത്തി​ല്ല. ​േമ​യ് ഒ​ന്നു​വ​രെ ഈ ​നി​യ​ന്ത്ര​ണം തു​ട​രും. മ​ന​യ്ക്ക​പ്പാ​ടം അ​ടി​പ്പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഗ​താ​ഗ​തം പു​നഃ​ക്ര​മീ​ക​രി​ക്കും വ​രെ​യാ​ണ്​ വേ​ണാ​ട്, പ​ര​ശു​റാം എ​ക്സ്പ്ര​സു​ക​ള്‍ക്ക് ഇ​വി​ടെ സ്​​റ്റോ​പ് റ​ദ്ദാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story