Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹാരിസണി​െൻറ മുള്ളുവേലി ...

ഹാരിസണി​െൻറ മുള്ളുവേലി സ്ഥാപിക്കൽ; വീണ്ടും തര്‍ക്കം, സംഘർഷം

text_fields
bookmark_border
ഹാരിസണി​െൻറ മുള്ളുവേലി സ്ഥാപിക്കൽ; വീണ്ടും തര്‍ക്കം, സംഘർഷം
cancel

മു​ണ്ട​ക്ക​യം: ഹാ​രി​സ​ണി​​െൻറ വെ​ള്ള​നാ​ടി എ​സ്​​റ്റേ​റ്റി​ൽ മു​ള്ളു​വേ​ലി സ്ഥാ​പി​ക്കു​ന്ന​തി​നെ​ച്ചെ ാ​ല്ലി ത​ര്‍ക്ക​വും​ നേ​രി​യ സം​ഘ​ർ​ഷ​വും. റ​ബ​ര്‍ എ​സ്​​റ്റേ​റ്റി​​െൻറ അ​തി​രു​ക​ളി​ല്‍ ക​മ്പി​വേ​ലി സ്ഥാ ​പി​ക്കാ​ന്‍ എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളും ഇൗ​ഭാ​ഗ​ത്തെ താ​മ​സ​ക്കാ​രും ത​മ്മി​ലാ​യി​രു​ന്നു ത​ർ​ക്കം. പി​ന്നീ​ട്​ പ​ഞ്ചാ​യ​ത്ത്-​റ​വ​ന്യൂ പൊ​ലീ​സ് അ​ധി​കൃ​ത​രെ​ത്തി​യ​തോ​ടെ​യാ​ണ്​ സം​ഘ​ർ​ഷ​ത്തി​ന്​ അ​റു​തി​യാ​യ​ത്. തോ​ട്ട​ത്തി​​െൻറ അ​തി​രു​ക​ളി​ല്‍ മു​ള്ളു​വേ​ലി സ്ഥാ​പി​ക്കു​ന്ന​ത്​ മൂ​ലം ത​ങ്ങ​ളു​ടെ വ​ഴി ഇ​ല്ലാ​താ​കു​മെ​ന്ന്​ കാ​ട്ടി​യാ​ണ്​ പു​റ​േ​മ്പാ​ക്കി​ലെ താ​മ​സ​ക്കാ​രാ​യ അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ള്‍ എ​ത്തി​യ​ത്. ഇ​തേ​ച്ചൊ​ല്ലി തൊ​ഴി​ലാ​ളി​ക​ളും താ​മ​സ​ക്കാ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ മു​ണ്ട​ക്ക​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ.​എ​സ്. രാ​ജു, കാ​ഞ്ഞി​ര​പ്പ​ള്ളി ത​ഹ​സീ​ല്‍ദാ​ര്‍ അ​ല​ക്‌​സ്, മു​ണ്ട​ക്ക​യം പൊ​ലീ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബി​ജു കെ.​ജോ​സ് എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി ച​ര്‍ച്ച​ചെ​യ്തു പ​രി​ഹാ​രി​ക്കാ​മെ​ന്ന നി​ർ​ദേ​ശ​ത്തെ തു​ട​ര്‍ന്നു ജോ​ലി നി​ര്‍ത്തിെ​വ​ക്കു​ക​യാ​യി​രു​ന്നു.

സ്ഥ​ല​ത്തി​​െൻറ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ ചൊ​ല്ലി സ​ര്‍ക്കാ​റും ഹാ​രി​സ​ണ്‍ ക​മ്പ​നി​യും ത​മ്മി​ലു​ള്ള കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് വേ​ലി സ്ഥാ​പി​ക്കാ​ന്‍ മാ​നേ​ജ്‌​മ​െൻറ്​ തൊ​ഴി​ലാ​ളി​ക​ളെ അ​യ​ച്ച​ത്. നി​യ​മ​പ​ര​മാ​യ ത​ട​സ്സ​ങ്ങ​ള്‍ നീ​ക്കി​യാ​ണ് വേ​ലി സ്ഥാ​പി​ക്കാ​നെ​ത്തി​യ​തെ​ന്ന്​ ക​മ്പ​നി അ​ധി​കൃ​ത​ര്‍ പ​റ​യു​മ്പോ​ള്‍ അ​തു സം​ബ​ന്ധി​ച്ചു ത​ങ്ങ​ള്‍ക്ക​റി​വി​െ​ല്ല​ന്നു ഇ​ട​ക്കു​ന്നം വി​ല്ലേ​ജ് ഒാ​ഫി​സ​ര്‍ സ​ന​ല്‍കു​മാ​ര്‍ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. ബ​ഹ​ളം സം​ഘ​ര്‍ഷാ​വ​സ്ഥ​യി​ലെ​ത്തി​യ​തോ​ടെ ബു​ധ​നാ​ഴ്ച 11ന് ​മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ല്‍ തോ​ട്ടം മാ​നേ​ജ്‌​മ​െൻറും പു​റ​മ്പോ​ക്ക് നി​വാ​സി​ക​ളും ത​മ്മി​ല്‍ ച​ര്‍ച്ച​ന​ട​ത്താ​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. മു​മ്പും ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​വി​ടെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തേ സ്ഥ​ല​ത്താ​ണ് വേ​ലി സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പി.​സി. ജോ​ര്‍ജ് എം.​എ​ൽ.​എ​യും തൊ​ഴി​ലാ​ളി​ക​ളും ത​മ്മി​ല്‍ സം​ഘ​ര്‍ഷ​മു​ണ്ടാ​വു​ക​യും എം.​എ​ല്‍.​എ തൊ​ഴി​ലാ​ളി​ക​ള്‍ക്കു​നേ​രെ തോ​ക്കു​ചൂ​ണ്ടു​ക​യും ചെ​യ്ത​ത് വി​വാ​ദ​മാ​യി​രു​ന്നു.

Show Full Article
TAGS:LOCAL NEWS 
News Summary - local news
Next Story