Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാർ തലകീഴായി മറിഞ്ഞു; ...

കാർ തലകീഴായി മറിഞ്ഞു; ബൈക്കുകളിലിടിച്ച്​ രണ്ടുപേർക്ക്​ പരിക്ക്

text_fields
bookmark_border
കാർ തലകീഴായി മറിഞ്ഞു;  ബൈക്കുകളിലിടിച്ച്​ രണ്ടുപേർക്ക്​ പരിക്ക്
cancel
camera_alt???????? ????????? ????? ?????????????? ??????????????? ???
ഗാ​ന്ധി​ന​ഗ​ർ: അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ റോ​ഡി​ൽ തെ​ന്നി ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ര​ണ്ടു ബൈ​ക്കു​ക​ളി​ൽ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. മ​ഹാ​ത്മാ​ഗാ​ന്ധി യൂ​നി​വേ​ഴ്സി​റ്റി സെ​ക്​​ഷ​ൻ ഓ​ഫി​സ​ർ പ​ള്ളി​ക്ക​ത്തോ​ട് ആ​നി​ക്കാ​ട് അ​മ​രാ​വ​തി​യി​ൽ മ​നോ​ജ് (50) അ​തി​ര​മ്പു​ഴ തെ​ക്ക​ന​ക​ത്ത് കി​ര​ൺ (29) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ബ​യോ​കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ലെ ഡോ. ​ജി​ൻ ജോ​സി​​െൻറ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​െ​പ​ട്ട​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന്​ മെ​ഡി​ക്ക​ൽ കോ​ള​ജ് ലേ​ഡീ​സ് ഹോ​സ്​​റ്റ​ലി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി ഭാ​ഗ​ത്തേ​ക്ക്​ അ​മി​ത​വേ​ഗ​ത്തി​ൽ പോ​യ കാ​ർ മു​ന്നി​ൽ പോ​യ ബൈ​ക്ക് വെ​ട്ടി​ച്ച​തി​നെ തു​ട​ർ​ന്ന്​ പെ​ട്ടെ​ന്ന് ബ്രേ​ക്ക്​ ചെ​യ്ത​പ്പോ​ൾ നി​യ​ന്ത്ര​ണം​വി​ട്ട് കാ​ർ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. കാ​ർ മ​റി​ഞ്ഞ​പ്പോ​ൾ തൊ​ട്ടു​പി​ന്നി​ൽ വ​ന്ന മ​നോ​ജി​​െൻറ ബൈ​ക്ക് കാ​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. മ​റി​ഞ്ഞ കാ​ർ തെ​ന്നി നീ​ങ്ങി ര​ണ്ടാ​മ​ത്തെ ബൈ​ക്കി​ലും ഇ​ടി​ച്ചു. കാ​ർ യാ​ത്ര​ക്കാ​ര​നാ​യ ഡോ​ക്ട​റും കു​ട്ടി​യും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story