Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാധ്യമം വാർത്ത...

മാധ്യമം വാർത്ത തുണയായി; പെട്രോൾ പമ്പ് ജീവനക്കാര​െൻറ അരലക്ഷത്തി​െൻറ വൈദ്യുതിബിൽ കുറഞ്ഞു

text_fields
bookmark_border
മാധ്യമം വാർത്ത തുണയായി; പെട്രോൾ പമ്പ് ജീവനക്കാരൻെറ അരലക്ഷത്തിൻെറ വൈദ്യുതിബിൽ കുറഞ്ഞു മാധ്യമം വാർത്ത തുണയായി; പെട്രോൾ പമ്പ് ജീവനക്കാരൻെറ അരലക്ഷത്തിൻെറ വൈദ്യുതി ബിൽ കുറഞ്ഞു പന്തളം: മാധ്യമം വാർത്ത തുണയായതോടെ പെട്രോൾ പമ്പ് ജീവനക്കാരൻെറ അരലക്ഷം രൂപയുടെ വൈദ്യുതി ബിൽ 836 രൂപയായി കുറഞ്ഞു. കുളനട ഉള്ളന്നൂർ ലളിത ഭവനിൽ സത്യൻെറ ഭാര്യയുടെ പേരിലുള്ള വൈദ്യുതി കണക്ഷന് ലോക്ഡൗൺ കാലയളവിൽ 57,176 രൂപയുടെ ബില്ലാണ് നൽകിയത്. രണ്ടുതവണ കുളനട കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിൽ പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായിരുന്നില്ല. ബുധനാഴ്ച മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചതോടെ അസി. എൻജിനീയറുടെ നേതൃത്വത്തിൽ ജീവനക്കാർ സത്യൻെറ വിട്ടിലെത്തി പരിശോധന നടത്തി. മീറ്ററിൻെറ അപാകതയാണ് വൈദുതി ബിൽ കൂടാൻ കാരണമെന്ന് എ.ഇ. ശ്രീകുമാർ മാധ്യമത്തോട് പറഞ്ഞു. കേടായ മീറ്റർ മാറ്റിസ്ഥാപിച്ചശേഷം മുൻ മാസങ്ങളിലെ റീഡിങ് പരിഗണിച്ചാണ് നാലു മാസത്തെ ബിൽ 836 രൂപയായി കുറവുചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story