Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎൽ.ജെ.ഡി ധർണ നടത്തി

എൽ.ജെ.ഡി ധർണ നടത്തി

text_fields
bookmark_border
ചങ്ങനാശ്ശേരി: ഇന്ധന വിലവർധനക്കെതിരെ എല്‍.ജെ.ഡി ഹെഡ് പോസ്റ്റ് ഓഫിസ് പടിക്കല്‍ നടത്തിയ ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് ജോണ്‍ മാത്യു മൂലയില്‍, ജില്ല സെക്രട്ടറി ബെന്നി സി.ചീരഞ്ചിറ, ടി.ഡി. വര്‍ഗീസ്, കെ.എസ്. മാത്യൂസ് കണ്ണമ്പള്ളി, വക്കച്ചന്‍ കടുപ്പില്‍, ഇ.ഡി. ജോര്‍ജ്, റെജി ഇടത്തറ, ഷോജന്‍ ജെ ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. വോട്ടർപട്ടിക പരിശോധിക്കാം ഈരാറ്റുപേട്ട: നഗരസഭയിലെ 28 വാർഡുകളിലെയും പുതുക്കിയ വോട്ടർപട്ടികയുടെ പകർപ്പ് നഗരസഭ കാര്യാലയം, ഈരാറ്റുപേട്ട വില്ലേജ് ഓഫിസ്, മീനച്ചിൽ താലൂക്ക് ഓഫിസ്, ഈരാറ്റുപേട്ട ബ്ലോക്ക്‌ ഓഫിസ് എന്നിവിടങ്ങളിൽ പരിശോധനക്ക് ലഭ്യമാണെന്ന് സെക്രട്ടറി അറിയിച്ചു. ഇന്ധന വിലവർധന തീവെട്ടിക്കൊള്ള -സജി മഞ്ഞക്കടമ്പില്‍ കോട്ടയം: കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണിൻെറ മറവില്‍ നടത്തുന്ന തീവെട്ടിക്കൊള്ളയാണ് ദിനംപ്രതിയുള്ള പെട്രോള്‍, ഡീസല്‍ വില വര്‍ധനയെന്ന് കേരള കോണ്‍ഗ്രസ് എം ജില്ല പ്രസിഡൻറ് സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. കേരള കോണ്‍ഗ്രസ് എം ആഭിമുഖ്യത്തില്‍ ഏറ്റുമാനൂരില്‍ പ്രധിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒാട്ടോറിക്ഷ കെട്ടിവലിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത്. ടോമി നരിക്കുഴി അധ്യക്ഷതവഹിച്ചു. അഡ്വ. ജെയ്സണ്‍ ഒഴുകയില്‍, അഡ്വ. മൈക്കിള്‍ ജയിംസ്, ജോണ്‍ ജോസഫ്, സാബു പീടിയേക്കല്‍ സെബാസ്റ്റ്യന്‍ ജോസഫ്, ജോളി എട്ടുപറ, ജോമോന്‍ ഇരുപ്പക്കാട്ട്, ടോം ആൻറണി, ജോണ്‍സ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story