Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2020 11:34 PM GMT Updated On
date_range 17 Jun 2020 11:34 PM GMTവെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പ് സമിതികളായി
text_fieldsbookmark_border
ഈരാറ്റുപേട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി രണ്ടാംഘട്ട പ്രവർത്തനം പൂർത്തിയാക്കി. ഒന്നാം ഘട്ടത്തിൽ മുനിസിപ്പൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടുന്ന 20 അംഗ ഇലക്ഷൻ വർക്കിങ് കമ്മിറ്റി രൂപവത്കരിച്ചു. പാർട്ടി അംഗങ്ങളുള്ള വാർഡുകളിൽ വാർഡു കമ്മിറ്റികൾക്ക് രൂപംനൽകി. രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി തെരഞ്ഞെടുത്ത വാർഡുകളിൽ കൺെവൻഷനുകൾ നടത്തി വർക്കിങ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രവർത്തനങ്ങളുടെ മേൽനോട്ടം വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ പി.എ അബ്ദുൽ ഹക്കിം വിലയിരുത്തി. ജില്ല പ്രസിഡൻറ് സണ്ണി മാത്യു, ജില്ല ജനറൽ സെക്രട്ടറി പി.എ. നിസാം, ജില്ല ഇലക്ഷൻ കൺവീനർ സുനിൽ ജാഫർ, സെക്രട്ടറി അൻവർ ബാഷ എന്നിവർ നേതൃത്വം നൽകി. ധർണ നടത്തി എരുമേലി: വൈദ്യുതി ചാർജ് വർധനക്കെതിരെ കോൺഗ്രസ് എരുമേലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി സെക്രട്ടറി പി.എ. സലീം ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ടി.വി ജോസഫ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് റോയി കപ്പലുമാക്കൽ, ഡി.സി.സി സെക്രട്ടറി പ്രകാശ് പുളിക്കൻ, ബിനു മറ്റക്കര, സദാനന്ദൻ, ഫസീം ചുടുകാട്ടിൽ, ബേബി മണപ്പറമ്പിൽ, റെജി അമ്പാറ, ബാബുക്കുട്ടി, പി.എം ബഷീർ, പി.ഡി. ദിഗീഷ്, അഫ്സൽ കുന്നേൽ, രാജൻ, നാസർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story