Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2019 11:31 PM GMT Updated On
date_range 17 Nov 2019 11:31 PM GMTചികിത്സയിലിരിക്കെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതി പിടിയില്‍
text_fieldsbookmark_border
ചങ്ങനാശ്ശേരി: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ. മെഡ ിക്കൽ കോളജിലെ സൈക്യാട്രി വാർഡിൽ ചികിത്സയിലിരിക്കെ പൊലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയ സണ്ണി ജോസഫിനെയാണ് (60) ചങ്ങനാശ്ശേരി എസ്.എച്ച്.ഒ മനോജ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആലപ്പുഴ പുതുക്കരിയിൽനിന്ന് പിടികൂടിയത്. ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലെ മോഷണക്കേസിൽ പ്രതിയായി പൊൻകുന്നം സബ്ജയിലിൽ വിചാരണ തടവുകാരനായിരിക്കെ, സുഖമില്ലാതെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നാണ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. ഇതേ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ വി. തങ്കച്ചൻ, പി. അനന്തകൃഷ്ണൻ, ഷൈൻ തമ്പി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പിടികൂടിയ പ്രതിയെ ഗാന്ധിനഗർ പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story