ഏറ്റുമാനൂര്‍ നഗരത്തില്‍ ബോട്ടില്‍ ഹട്ടുകള്‍

05:01 AM
18/11/2019
ഏറ്റുമാനൂർ: സമ്പൂർണ പ്ലാസ്റ്റിക്മുക്ത നഗരമാകാനുള്ള ഏറ്റുമാനൂർ നഗരസഭയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രമൈതാനത്ത് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ രണ്ട് ബോട്ടിൽ ഹട്ടുകൾ സ്ഥാപിച്ചാണ് പ്രവർത്തനങ്ങൾക്ക് നഗരസഭ തുടക്കംകുറിച്ചത്. മണ്ഡല-മകരവിളക്ക് കാലത്ത് തീർഥാടകരുടെ പ്രധാന ഇടത്താവളങ്ങളിൽ ഒന്നായ ഏറ്റുമാനൂർ ക്ഷേത്രപരിസരത്ത് നേരേത്ത പ്ലാസ്റ്റിക് നിരോധനം ഏർെപ്പടുത്തിയിരുന്നു. ഇതറിയാതെ ക്ഷേത്ര പരിസരത്ത് കുപ്പികളുമായെത്തുന്ന ഭക്തർക്ക് ഇനി അവ വലിച്ചെറിയാതെ ബൂത്തിൽ നിക്ഷേപിക്കാനാകും. 35000ഓളം രൂപ ചെലവുവരുന്ന രണ്ട് ബോട്ടിൽ ഹട്ടുകളാണ് സ്ഥാപിച്ചത്. പിന്നാലെ നഗരത്തിൻെറ വിവിധ ഭാഗങ്ങളിലായി 10 ബൂത്തുകള്‍ കൂടി സ്ഥാപിക്കും. നഗരസഭ ഹരിതകര്‍മസേന കുപ്പികള്‍ പുതുതായി തുടങ്ങുന്ന ഷ്രഡിങ് യൂനിറ്റിലേക്ക് മാറ്റും. വീടുകളില്‍നിന്നും വ്യാപാര സ്ഥാപനങ്ങളില്‍നിന്നും പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുന്ന പരിപാടിക്ക് നഗരസഭ നേരേത്ത തുടക്കംകുറിച്ചിരുന്നു. 35 വാര്‍ഡുകളിലുമായി 70 അംഗ ഹരിതകർമസേനയെയാണ് ഇതിന് നിയോഗിച്ചത്. നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി നേതൃത്വത്തിലുള്ള പദ്ധതി ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് ഉദ്ഘാടനം ചെയ്തു. ഹോമിയോ ഡിസ്പെന്‍സറി സ്റ്റാള്‍ കെ. സുരേഷ്കുറുപ്പും ആയുര്‍വേദ ആശുപത്രി സ്റ്റാള്‍ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി. മോഹന്‍ദാസും ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ഗണേശ് ഏറ്റുമാനൂരും കൗണ്‍സിലര്‍മാരും പങ്കെടുത്തു.
Loading...