Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിമല: ഒരുക്കം...

ശബരിമല: ഒരുക്കം പൂർത്തിയാകുന്നു; കെ.എസ്​.ആർ.ടി.സിക്ക്​ പഴയ നിരക്ക്​ -മന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: ശബരിമല തീർഥാടനത്തിന് ഒരുക്കം പൂർത്തിയായിവരുകയാണെന്നും ഇക്കൊല്ലവും കെ.എസ്.ആർ.ടി.സി മുന്‍വര്‍ഷ ത്തെ നിരക്കാവും ഇൗടാക്കുകയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സാധാരണ ബസുകള്‍ക്ക് 40 രൂപയും എ.സി ബസുകള്‍ക്ക് 75 രൂപയുമാകും നിരക്ക്. ഇതിന് ഹൈകോടതിയുടെ അംഗീകാരം നേടിയിട്ടുണ്ട്. വലിയ വണ്ടികള്‍ക്ക് നിലയ്ക്കലും ചെറിയവണ്ടികള്‍ക്ക് പമ്പയിലും പാര്‍ക്കിങ് അനുവദിക്കും. ഒ. രാജഗോപാലിൻെറ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഹൈകോടതിയുടെ നിർദേശപ്രകാരമാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് ചെയിന്‍സര്‍വിസ് നടത്താൻ 250 ബസുകളും മറ്റ് സ്ഥലങ്ങളില്‍നിന്നുള്ള സര്‍വിസിനായി 600 ബസുകളും സജ്ജമാക്കി. പമ്പയില്‍നിന്ന് സന്നിധാനേത്തക്കുള്ള നടപ്പാതയിലെ തകർന്ന റോഡുകള്‍ നന്നാക്കി. പിടിച്ചുകയറാനുള്ള കമ്പി, കൈത്താങ്ങ് എന്നിവ അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും സൗകര്യങ്ങള്‍ ഒരുക്കി. വിരിവെക്കാനും മറ്റുമുള്ള സൗകര്യങ്ങള്‍ തയാറായി. മാലിന്യസംസ്‌കരണം, ശൗചാലയങ്ങള്‍, ആരോഗ്യപരിരക്ഷാസംവിധാനം എന്നിവ തയാറാക്കി. വേണ്ടത്ര ഓക്‌സിജന്‍ പാര്‍ലറുകളും കാര്‍ഡിയോളജി പരിശോധന സംവിധാനങ്ങളുമുണ്ട്. പത്തനംതിട്ട ജില്ല ആശുപത്രിയില്‍ ട്രോമാകെയര്‍ യൂനിറ്റ് സജ്ജമാക്കി. പത്തനംതിട്ട, കോട്ടയം, ആശുപത്രികളിലും എരുമേലി, മുണ്ടക്കയം ആശുപത്രികളിലും ഇൻറന്‍സിവ് കെയര്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കും. മണ്ഡലമകരവിളക്ക് സീസണില്‍ ഗ്രീന്‍പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കും. എരുമേലിയില്‍ കച്ചവടം ചെയ്യുന്ന കുങ്കുമം, ഭസ്മം എന്നിവ കെമിക്കല്‍ ചേര്‍ത്തവ അല്ലെന്ന് ഉറപ്പുവരുത്തും. ബയോ കുങ്കുമവും ഭസ്മവും വില്‍ക്കാൻ നടപടി സ്വീകരിക്കും. ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യമില്ല. ബോര്‍ഡിൻെറ വരുമാനനഷ്ടം പരിഹരിക്കാൻ സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 കോടിയില്‍നിന്ന് 30 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story