Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2019 11:32 PM GMT Updated On
date_range 12 Nov 2019 11:32 PM GMTകോട്ടയത്തും ആർ.വൈ.ഡി.എസ് യാത്ര വാഹന ബുക്കിങ് സേവനം
text_fieldsbookmark_border
കോട്ടയം: ഓട്ടോയും ടാക്സിയും ബുക്ക് ചെയ്യുന്ന മൊബൈൽ ആപ്ലിക്കേഷൻ ആർ.വൈ.ഡി.എസിൻെറ (Ryds) സേവനം ഈമാസം 14 മുതൽ കോട്ടയത്തും. സർക്കാർ അംഗീകൃത നിരക്കിലാകും ടാക്സി വാഹനങ്ങൾ ലഭിക്കുക. ബുക്കിങ് സൗജന്യമാണ്. കാൻസലേഷൻ ചാർജും സർചാർജും ഈടാക്കില്ലെന്നും അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. യാത്ര പൂർത്തീകരിച്ചാൽ പണം കാഷായി ഡ്രൈവർക്ക് നൽകാം. യാത്രക്കാർ വാഹനം ബുക്ക് ചെയ്യാൻ Ryds ആപ്പും ഓർഡർ സ്വീകരിക്കാൻ ഡ്രൈവർമാർക്ക് Ryds driver ആപ്പുമാണ് ഉപയോഗിക്കേണ്ടത്. കോഴിക്കോട് ആസ്ഥാനമായ ഫ്ലുസോ സൊല്യൂഷൻസ് കമ്പനിയാണ് സേവനദാതാക്കൾ. നിലവിൽ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ അപ്ലിക്കേഷൻ ലഭ്യമാണ്. ഉദ്ഘാടനം 14ന് 10.30ന് കോട്ടയം പ്രസ്ക്ലബിൽ ജസ്റ്റിസ് കെ.ടി. തോമസ് നിർവഹിക്കും. നഗരസഭ അധ്യക്ഷ ഡോ. പി.ആർ. സോന ലോഗോ പ്രകാശനം ചെയ്യും. വാർത്തസമ്മേളനത്തിൽ പ്രമോദ് തോട്ടപ്പള്ളി, റെക്സ് റെജി ആൻറണി, പ്രിയ സോണി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story