Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രകൃതി വിരുദ്ധ പീഡനം: ...

പ്രകൃതി വിരുദ്ധ പീഡനം: ഒളിവിൽ കഴിഞ്ഞയാൾ പിടിയിൽ

text_fields
bookmark_border
കോട്ടയം: ഒമ്പതാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം രണ്ടുവർഷത്തോളം ഒളിവിൽ കഴിഞ്ഞയാൾ പിട ിയിൽ. കോട്ടയം താഴത്തങ്ങാടി അറുപുഴ അബീന മൻസിൽ താമസിക്കുന്ന കരുനാഗപ്പള്ളി ആദിനാട് തെരുവിൽ വടക്കേതിൽ ഷാജഹാനെയാണ് (ഷാജി -43) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. പള്ളിയിൽ എത്തിയ കുട്ടിയെ ഷാജഹാൻ പീഡിപ്പിച്ചശേഷം കടന്നുകളയുകയായിരുന്നു. കുട്ടിയിൽനിന്ന് ലഭിച്ച വിവരം ചൈൽഡ് ലൈൻ ജില്ല പൊലീസ് മേധാവിക്ക് കൈമാറിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഷാജഹാനെ കണ്ടെത്തിയത്. 10 വർഷത്തോളം വിദേശത്തായിരുന്ന ഷാജഹാൻ മടങ്ങിയെത്തി താഴത്തങ്ങാടി കേന്ദ്രീകരിച്ച് വണ്ടി പൊളിക്കുന്ന ജോലി ചെയ്തുവരുകയായിരുന്നു. ഡിവൈ.എസ്.പി ആർ. ശ്രീകുമാർ, എസ്.ഐ ടി. ശ്രീജിത്, ഗ്രേഡ് എസ്.ഐ പി. സജികുമാർ, എ.എസ്.ഐ പി.എൻ. മനോജ്, സി.പി.ഒ കെ.ആർ. ബൈജു എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story