Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2019 11:32 PM GMT Updated On
date_range 11 Nov 2019 11:32 PM GMTഫ്രറ്റേണിറ്റി മൂവ്മെൻറ് മാർച്ച് സംഘടിപ്പിച്ചു
text_fieldsbookmark_border
ഫ്രറ്റേണിറ്റി മൂവ്മൻെറ് മാർച്ച് സംഘടിപ്പിച്ചു ഏറ്റുമാനൂർ: മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ ദലിത് പെൺകുട്ടികളോട് മോശ മായി പെരുമാറിയ അധ്യാപകനെതിരെയുള്ള പരാതി മറച്ചുവെക്കുകയും കുറ്റക്കാരനെ സഹായിക്കുകയും ചെയ്ത അധ്യാപകരെ സ്കൂളിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. പ്രധാനാധ്യാപകനും അഡ്മിനിസ്ട്രേറ്റിവ് ഓഫിസർക്കുമെതിരെ പോക്സോ കേസ് ചുമത്തണമെന്ന് ഉദ്ഘാടനം ചെയ്ത സംസ്ഥാന വൈസ് പ്രസിഡൻറ് അനീഷ് പാറമ്പുഴ പറഞ്ഞു. ജില്ല പ്രസിഡൻറ് അർച്ചന പ്രജിത് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.എസ്. ജവാദ്, ജില്ല സെക്രട്ടറി ടി.ആർ. വിരേഷ്മ എന്നിവർ സംസാരിച്ചു. സെക്രട്ടറിമാരായ ഫിദ ഇബ്രാഹീം, വൈസ് പ്രസിഡൻറ് ഷഹീർ എന്നിവർ നേതൃത്വം നൽകി. ജില്ല സെക്രട്ടറി മുഹമ്മദ് യാസീൻ സ്വാഗതവും ജില്ല വൈസ് പ്രസിഡൻറ് ഫിർദൗസ് റഷീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story