Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബി.എസ്​.എൻ.എൽ...

ബി.എസ്​.എൻ.എൽ ജീവനക്കാരുടെ ധർണ

text_fields
bookmark_border
കോട്ടയം: നിലമ്പൂരിൽ ബി.എസ്.എൻ.എൽ കരാർ തൊഴിലാളി രാമകൃഷ്ണൻെറ ആത്മഹത്യക്ക് കാരണമായ കേന്ദ്ര സർക്കാറിൻെറയും ബി.എസ്.എൻ.എൽ മാനേജ്മൻെറിൻെറയും നിലപാടിൽ പ്രതിഷേധിച്ച് കോട്ടയത്ത് ബി.എസ്.എൻ.എൽ ജനറൽ മാനേജർ ഓഫിസിന് മുന്നിൽ ജീവനക്കാർ ധർണ നടത്തി. ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയനും ബി.എസ്.എൻ.എൽ സി.സി.എൽ (സി.ഐ.ടി.യു) യൂനിയനും സംയുക്തമായി നടത്തിയ ധർണ സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് പി.ജെ. വർഗീസ് ഉദ്ഘാടനം ചെയ്തു. ബിഎസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ ജില്ല പ്രസിഡൻറ് പി.ആർ. അജയകുമാർ, ജില്ല സെക്രട്ടറി പി.എൻ. സോജൻ, ബി.എസ്.എൻ.എൽ സി.സി.എൽ.യു (സി.ഐ.ടി.യു) ജില്ല സെക്രട്ടറി പി.ബി. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story