Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2019 11:29 PM GMT Updated On
date_range 11 Nov 2019 11:29 PM GMTജില്ല തുടര്‍വിദ്യാഭ്യാസ കലോത്സവം: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്
text_fieldsbookmark_border
കോട്ടയം: ജില്ല സാക്ഷരത മിഷന് സംഘടിപ്പിച്ച തുടര്‍വിദ്യാഭ്യാസ കലോത്സവം സമാപിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത് ത് ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടി. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിനും കോട്ടയം നഗരസഭയിലെ തുടര്‍പഠന കേന്ദ്രത്തിനുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകന് ജോഷി മാത്യു മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെസിമോള്‍ മനോജ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിര്‍മല ദിവാകരന്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാത്തച്ചന് താമരശ്ശേരി, ജില്ല പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് സഖറിയാസ് കുതിരവേലി, ജില്ല പഞ്ചായത്ത് അംഗങ്ങളായ ബെറ്റി റോയ് മണിയങ്ങാട്ട്, ഡോ. ശോഭ സലിമോന്‍, ലിസമ്മ ബേബി, സാക്ഷരത മിഷന് ജില്ല പ്രോജക്ട് കോഓഡിനേറ്റര്‍ കെ.വി. രതീഷ്, അസി. പ്രോജക്ട് കോഓഡിനേറ്റര്‍ ബേബി ഗിരിജ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അനില്‍ കൂരോപ്പട തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story