Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദേശീയ പാതയിൽ...

ദേശീയ പാതയിൽ ടൂറിസ്​റ്റ്​ ബസ് മതിലിലിടിച്ചു; 13 പേർക്ക് പരിക്ക്

text_fields
bookmark_border
പൊൻകുന്നം: ദേശീയപാതയിൽ പൊൻകുന്നം ഇരുപതാം മൈലിൽ ടൂറിസ്റ്റ് ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് മതിലിലിടിച്ചു നിന്ന ു. യാത്രക്കാരായ 13 പേർക്ക് നിസ്സാര പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി ഏഴരക്കായിരുന്നു അപകടം. പോസ്റ്റ് ഒടിഞ്ഞ് ബസിനു മുകളിൽ വീണെങ്കിലും വൈദ്യുതി നിലച്ചതിനാൽ ദുരന്തമൊഴിവായി. സീറ്റിലെ കമ്പിയിൽ മുഖമിടിച്ചാണ് യാത്രക്കാർക്ക് പരിക്കേറ്റത്. ഇവർക്ക് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി. വണ്ടിപ്പെരിയാറിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് ഹരിപ്പാട്ടേക്ക് മടങ്ങുന്നവരാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണംവിട്ട ബസ് എതിർവശത്തേക്ക് പാഞ്ഞ് കെ.വി. ലൈനുള്ള പോസ്റ്റിലാണിടിച്ചത്. തൂണൊടിഞ്ഞ് വൈദ്യുതിലൈൻ ബസിനു മുകളിൽ വീഴുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story