Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2019 11:31 PM GMT Updated On
date_range 5 Nov 2019 11:31 PM GMTകാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിക്ക് പുതിയ കവാടം
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രി പുതിയ കവാടത്തിൻെറ നിർമാണോദ്ഘാടനം വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാല ഗോപാലന് നായര്‍ നിര്‍വഹിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ഷക്കീല നസീര്‍ അധ്യക്ഷതവഹിച്ചു. 21 വര്‍ഷം മുമ്പ് പണിത നിലവിലെ കവാടം കാലപ്പഴക്കത്താൽ നശിച്ചതോടെയാണ് പുതിയത് നിർമിക്കുന്നത്. തേനമാക്കല്‍ കുടുംബയോഗം വക മൂന്നര ലക്ഷം രൂപ മുടക്കിയാണ് കവാടം ഉയരുന്നത്. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയ ശ്രീധര്‍, കാഞ്ഞിരപ്പള്ളി വൈസ് പ്രസിഡൻറ് റിജോ വാളാന്തറ, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അമ്മിണിയമ്മ പുഴയനാല്‍, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം. ശാന്തി, മുന്‍ സൂപ്രണ്ട് ഡോ. ബാബു സെബാസ്റ്റ്യന്‍, കുടുംബയോഗം സെക്രട്ടറി ടി.കെ. മുഹമ്മദ് ഇസ്മായില്‍, പൊതുമരാമത്ത് എ.ഇ പി.ആര്. മനേഷ്, കവാടം കോഓഡിനേറ്റര്‍മാരായ ടി.ഇ. നാസറുദ്ദീന്‍, ഷിബിലി വട്ടപ്പാറ, സെന്‍ട്രല്‍ സര്‍വിസ് ബാങ്ക് പ്രസിഡൻറ് ടി.എസ്. രാജന്, വി.പി. ഇബ്രാഹിം, സുനില്‍ തേനംമാക്കല്‍, സുമേഷ് ആന്‍ഡ്രൂസ്, എച്ച്. അബ്ദുല്‍ അസീസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story