Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബി.ജെ.പി ഭരണം...

ബി.ജെ.പി ഭരണം രാജ്യത്തി​െൻറ അടിത്തറ തകർത്തു -തമ്പാനൂർ രവി

text_fields
bookmark_border
ബി.ജെ.പി ഭരണം രാജ്യത്തിൻെറ അടിത്തറ തകർത്തു -തമ്പാനൂർ രവി കോട്ടയം: ബി.ജെ.പി ഭരണം രാജ്യത്തിൻെറ അടിത്തറ തകർത്തെന്ന ് കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി. കേന്ദ്രസർക്കാറിൻെറ ജനദ്രോഹനയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റി പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാണിജ്യ-വ്യവസായ, തൊഴിൽ, കാർഷിക മേഖലകളിലുണ്ടായ ഗുരുതരസ്തംഭനാവസ്ഥ ഇന്ത്യൻ ജനതയുടെ ദൈനംദിന ജീവിതം ദുസ്സഹമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കുര്യൻ ജോയ്, ജോസഫ് വാഴയ്ക്കൻ, ടോമി കല്ലാനി, ലതിക സുഭാഷ്, പി.എ. സലീം, ഫിലിപ്പ് ജോസഫ്, ജോസി സെബാസ്റ്റ്യൻ. പി.എസ്. രഘുറാം, നാട്ടകം സുരേഷ്, കുഞ്ഞ് ഇല്ലമ്പള്ളി, തോമസ് കല്ലാടൻ, ജാൻസ് കുന്നപ്പള്ളി, യൂജിൻ തോമസ്, ജി. ഗോപകുമാർ, എ.കെ. ചന്ദ്രമോഹനൻ, മോഹൻ കെ. നായർ, ബിജു പുന്നത്താനം, പി.ജെ. വർക്കി, രാധ വി. നായർ, എം.പി. സന്തോഷ് കുമാർ, ഷിൻസ് പീറ്റർ, നന്തിയോട് ബഷീർ, എം.ജി. ശശിധരൻ, ബോബൻ തോപ്പിൽ, എൻ.എസ്. ഹരിശ്ചന്ദ്രൻ, ജോണി ജോസഫ്, ജെയ്ജോൺ പേരയിൽ, ജോബോയ് ജോർജ്, പ്രകാശ് പുളിക്കൻ, ബാബു കെ. കോര, ബോബി ഏലിയാസ്, റോണി കെ. ബേബി എന്നിവർ പങ്കെടുത്തു. രാവിലെ ഒമ്പതു മുതൽ ൈവകീട്ട് ആറുവരെയായിരുന്നു ഉപവാസം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story