Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹരിത വൈക്കത്തഷ്​ടമി:...

ഹരിത വൈക്കത്തഷ്​ടമി: ക്രമീകരണങ്ങള്‍ക്ക് തുടക്കം

text_fields
bookmark_border
കോട്ടയം: വൈക്കത്തഷ്ടമി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചു നടത്താനുള്ള ക്രമീകരണങ്ങള്‍ക്ക് തുടക്കമായി. ഹരിത കേരള ം മിഷൻെറയും ശുചിത്വ മിഷൻെറയും സഹകരണത്തോടെ വൈക്കം നഗരസഭയാണ് പരിസ്ഥിതി സൗഹൃദപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഹരിത അഷ്ടമിയുടെ പ്രചാരണത്തിന് ഹരിത വിളംബര ജാഥയും ശ്രീമഹാദേവ കോളജിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഫ്ലാഷ് മോബും നടത്തി. ദേവസ്വം ഗ്രൗണ്ടില്‍ നഗരസഭ ചെയര്‍മാന്‍ പി. ശശിധരന്‍ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത് അധ്യക്ഷതവഹിച്ചു. വൈക്കം സത്യഗ്രഹ ഹാളില്‍ നടന്ന ഹരിത അഷ്ടമി ബോധവത്കരണ പരിശീലനം എ.എസ്.പി അരവിന്ദ് ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ എസ്. ഇന്ദിരാദേവി, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫിസര്‍ നോബിള്‍ സേവ്യര്‍ ജോസ്, ഹരിത കേരളം മിഷന്‍ റിസോഴ്സ്പേഴ്സണ്‍മാരായ അജിത് കുമാര്‍, അര്‍ച്ചന ഷാജി, ശരത്ചന്ദ്രന്‍, ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ ഡി. ജയകുമാര്‍ എന്നിവർ പങ്കെടുത്തു. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കിനും ഫ്ലക്സ് ബോര്‍ഡിനും പൂര്‍ണനിരോധനം ഏര്‍പ്പെടുത്തി. ഹരിതകർമസേനയുടെ നേതൃത്വത്തില്‍ അഷ്ടമി ദിവസങ്ങളിലെ മാലിന്യം വേര്‍തിരിച്ചു സംസ്കരിക്കും. ഭക്തജനങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യാൻ മണ്‍ ഗ്ലാസ്, സ്റ്റീല്‍ ഗ്ലാസ് എന്നിവ ഉപയോഗിക്കും. ക്ഷേത്രപരിസരത്ത് ഹരിത ബൂത്തുകള്‍ സ്ഥാപിക്കും. പേപ്പര്‍ ബാഗുകള്‍ വിതരണം ചെയ്യാനും സജ്ജീകരണമൊരുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story