Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്ലാറ്റിനം ജൂബിലി...

പ്ലാറ്റിനം ജൂബിലി ആഘോഷം

text_fields
bookmark_border
മുണ്ടക്കയം: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ പി.സി. ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സിജു കൈതമറ്റം അധ്യക്ഷതവഹിച്ചു. പഠന ശാക്തീകരണത്തിൻെറ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം മാഗി ജോസഫ് നിർവഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ പ്രിജിൻ പി. പ്രസന്നനെ പഞ്ചായത്ത് അംഗം പി.ജി. വസന്തകുമാരി ആദരിച്ചു. സ്കൂളിൻെറ പ്രവർത്തന മികവിന് പഞ്ചായത്ത് നൽകിയ പുരസ്കാരം പഞ്ചായത്ത് അംഗം മറിയാമ്മ ആൻറണിയിൽനിന്ന് സ്കൂൾ അധികൃതർ ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ എം.ടി. അബ്ദുൽ റഹീം, പ്രിൻസിപ്പൽ സൽമത്ത് ബീവി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വി.കെ. പുഷ്പകുമാരി, പഞ്ചായത്ത് അംഗം ബി. ജയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത രതീഷ്, സ്വാഗതസംഘം വൈസ് ചെയർമാൻ കെ.ബി. മോഹനൻ, പബ്ലിസിറ്റി കൺവീനർ കെ.ടി. സനൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.ഡി. ഷാജി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story