Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാണാതാ​യ...

കാണാതാ​യ തൊ​ഴിലാളിക്കായി തിരച്ചിൽ

text_fields
bookmark_border
പെരുവ: മീൻ പിടിക്കുന്നതിനിടെ കാണാതായെന്ന സംശയത്തിൽ തൊഴിലാളിക്കായി തിരച്ചിൽ. മുളക്കുളം വൈപ്പേൽ മനോഹരനെയാണ് (5 5) കാണാതായത്. മുളക്കുളം ഇടയാറ്റ് പാടശേഖരത്ത് കാക്കത്തുരുത്തിന് പടിഞ്ഞാറ് വശത്തെ വെള്ളക്കെട്ടിൽ വലയിടാൻ ഞായറാഴ്ച ഉച്ചയോടെയാണ് മനോഹരൻ വീട്ടിൽനിന്ന് പോയത്. ഞായറാഴ്ച രാത്രിയായിട്ടും തിരികെയെത്തിയില്ല. വീട്ടുകാരുടെ അന്വേഷണത്തിൽ മനോഹരൻെറ ചെരുപ്പ് കരയിൽ കണ്ടെത്തി. പിന്നീട് വള്ളവും വലയും കണ്ടെത്തി. തുടർന്ന് വെള്ളൂർ പൊലീസിൽ വിവരം അറിയിക്കുകയും പിറവത്തു നിന്നും കടുത്തുരുത്തിയിൽ നിന്നും ഫയർഫോഴ്സ് എത്തി തിരച്ചിൽ നടത്തി. തിരച്ചിൽ തിങ്കളാഴ്ചയും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story