Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചിറക്കടവ് പഞ്ചായത്ത്...

ചിറക്കടവ് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

text_fields
bookmark_border
പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് കേരളോത്സവ സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ജയ ശ്രീധർ അധ്യക്ഷതവഹിച്ചു. കലാമത്സര വിജയികൾക്കും സാംസ്കാരിക റാലിയിൽ സമ്മാനം നേടിയ വാർഡുകൾക്കുമുള്ള ഉപഹാരങ്ങൾ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബാലഗോപാലൻ നായർ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അമ്മിണിയമ്മ പുഴയനാൽ, മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ അഡ്വ. ഗിരീഷ് എസ്.നായർ, സി.കെ. രാമചന്ദ്രൻ നായർ, എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം ലാലിറ്റ് എസ്.തകടിയേൽ, വിവിധ കക്ഷി നേതാക്കളായ കെ. സേതുനാഫ്, കെ. ബാലചന്ദ്രൻ, കെ.ജി. കണ്ണൻ, ഷാജി നെല്ലേപറമ്പിൽ, പി.എസ്. ഹരിലാൽ, ബാലു ജി. വെള്ളിക്കര, മുണ്ടക്കയം സോമൻ, ചിറക്കടവ് സഹകരണ ബാങ്ക് പ്രസിഡൻറ് പി.എൻ. ദാമോദരൻപിള്ള, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story