Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപെരുമ്പെട്ടി മഹാദേവ...

പെരുമ്പെട്ടി മഹാദേവ വിലാസം ഹിന്ദു മഹാസമ്മേളനം

text_fields
bookmark_border
മല്ലപ്പള്ളി: മൂന്നു മുതൽ 10വരെ പെരുമ്പെട്ടി മഹാദേവ നഗറിൽ നടക്കും. മൂന്നിന് വൈകീട്ട് ആറിന് ഹിന്ദു ഐക്യവേദി സംസ് ഥാന അധ്യക്ഷ കെ.പി. ശശികല സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. എൻ. ദാമോദരൻ അധ്യക്ഷത വഹിക്കും. വാഴൂർ തീർഥപാദാശ്രമം ഗരുഡധ്വജാനന്ദ സ്വാമി പ്രഭാഷണം നടത്തും. നാലിന് വൈകീട്ട് ഏഴിന് ഹിന്ദു സ്വാഭിമാന സമ്മേളനത്തിൽ ശങ്കുടിദാസ് മുഖ്യപ്രഭാഷണം നടത്തും. അഞ്ചിന് വൈകീട്ട് ഏഴിന് കൃഷ്ണ വിജ്ഞാന സമ്മേളനം തപസ്യ സംസ്ഥാന സെക്രട്ടറി ഡോ. അനിൽ വൈദ്യമംഗലം ഉദ്ഘാടനം ചെയ്യും. ആറിന് അയ്യപ്പസമ്മേളനത്തിൽ ശബരിമല അയ്യപ്പസേവ സമാജം ദേശീയ ഉപാധ്യക്ഷൻ സ്വാമി അയ്യപ്പദാസ് പ്രഭാഷണം നടത്തും. ഏഴിന് സാംസ്കാരിക സമ്മേളനത്തിൽ എസ്.എൻ.ഡി.പി തിരുവല്ല യൂനിയൻ സെക്രട്ടറി മധു പരുമല പ്രഭാഷണം നടത്തും. 10ന് രാവിലെ 8.30ന് നടക്കുന്ന ബാലസമ്മേളനം ബാലഗോകുലം താലൂക്ക് അധ്യക്ഷ ഷീജ ഉദ്ഘാടനം ചെയ്യും. അമ്പിളി രാജേഷ് അധ്യക്ഷത വഹിക്കും. വൈകീട്ട് ആറിന് നടക്കുന്ന സമാപനസമ്മേളനം കൃഷ്ണാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story