Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅർധരാത്രി...

അർധരാത്രി പെൺകുട്ടിക്ക്​ കാവൽ തീർത്ത്​ കെ.എസ്​.ആർ.ടി.സി ജീവനക്കാർ

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: അർധരാത്രി വഴിയിലിറക്കി വിടാതെ പെൺകുട്ടിക്ക് കാവൽ തീർത്ത കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സമൂഹമാധ ്യമങ്ങളിൽ കൈയടി. എറണാകുളം-മധുര സൂപ്പർ ഫാസ്റ്റ് ബസിലെ കണ്ടക്ടറായ ആലുവ സ്വദേശി പി. ഷാജുദ്ദീനും ഡ്രൈവർ കുമ്പളങ്ങി സ്വദേശി ഡെന്നീസ് സേവ്യറുമാണ് പെൺകുട്ടിക്ക് ആശ്വാസകരങ്ങളുമായി ഒപ്പം നിന്നത്. ചൊവ്വാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. എറണാകുളം-മധുര സൂപ്പർ ഫാസ്റ്റ് ബസിൽ എറണാകുളത്തുനിന്ന് കയറിയ പെൺകുട്ടിക്ക് കാഞ്ഞിരപ്പള്ളി സൻെറ് ഡൊമിനിക് കോളജിനു മുന്നിലെ സ്റ്റോപ്പിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. വ്യാപാരികളുടെ ഹർത്താൽ ആയതിനാൽ നിരത്തിൽ ആളനക്കമോ തുറന്ന കടകളോ ഒന്നുമുണ്ടായിരുന്നില്ല. പതിവിലും 10 മിനിറ്റ് നേരേത്ത ബസ് സ്ഥലത്തെത്തുകയും ചെയ്തു. ഇറങ്ങേണ്ട സ്ഥലം അടുത്തപ്പോൾ പെൺകുട്ടി ഫോണിൽ വീട്ടിലേക്ക് ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. ഇതേതുടർന്ന് വീട്ടുകാർ എത്തുന്നതുവരെ 20 മിനിറ്റോളം അവർ പെൺകുട്ടിക്ക് ഒപ്പം നിന്നു. പെൺകുട്ടി ബസ്സ്റ്റോപ്പിൽ വീട്ടുകാരെ കാത്തുനിൽക്കുന്ന ചിത്രം യാത്രക്കാരിൽ ഒരാൾ പകർത്തി. ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. നിരവധി പേരാണ് ഇത് ഷെയർ ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story