Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right​ ഇന്ന്​ ഗതാഗത...

​ ഇന്ന്​ ഗതാഗത നിയന്ത്രണം

text_fields
bookmark_border
കോട്ടയം: അഖില തിരുവിതാംകൂർ മലഅരയ മഹാസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപകാചാര്യൻ രാമൻ മേട്ടൂരിൻെറ ജന്മശതാബ്ദി ആഘോഷം തിങ്കളാഴ്ച നടക്കും. ഇതിൻെറ ഭാഗമായി കലക്ടറേറ്റിന് സമീപത്തുനിന്ന് തിരുനക്കര മൈതാനത്തേക്ക് ഘോഷയാത്ര നടക്കും. നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി െപാലീസ് അറിയിച്ചു. രാവിലെ 11.30നാണ് ഘോഷയാത്ര. നിയന്ത്രങ്ങൾ ഇങ്ങനെ: കെ.കെ റോഡിൻെറ കിഴക്കുനിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴിയിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് ദേവലോകം വഴി പോകണം. കെ.കെ റോഡിൽ കിഴക്കുനിന്ന് ടൗണിലേക്ക് വരുന്ന വാഹനങ്ങൾ കലക്ടറേറ്റ് ജങ്ഷനിലെത്തി ലോഗോസ് ജങ്ഷൻ-ശാസ്ത്രി റോഡ് വഴി നാഗമ്പടം ഭാഗത്തേക്ക് പോകേണ്ടതാണ്. ടൗണിൽനിന്ന് കെ.കെ റോഡിൽ കിഴക്കോട്ട് പോകേണ്ട വാഹനങ്ങൾ ശാസ്ത്രി റോഡ്-ലോഗോസ് ജങ്ഷൻ-റബർ ബോർഡ്-കഞ്ഞിക്കുഴി വഴി പോകണം. എം.സി റോഡിൽ ചിങ്ങവനം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ സിമൻറുകവലയിലെത്തി പാറേച്ചാൽ-തിരുവാതുക്കൽ-കുരിശുപള്ളി-അറുത്തൂട്ടി-ചാലുകുന്ന്-ചുങ്കം വഴി പോകണം. നാഗമ്പടം ഭാഗത്തുനിന്ന് കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബേക്കർ ജങ്ഷൻ-ചാലുകുന്ന്-അറുത്തൂട്ടി വഴി പോകണം. എം.സി റോഡിൽ ഏറ്റുമാനൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മംഗളം ഓഫിസ് ഭാഗത്തുനിന്ന് ഇടത്തേക്ക് തിരിഞ്ഞ് വട്ടമൂട് പാലം-ഇറഞ്ഞാൽ വഴി കഞ്ഞിക്കുഴിയിലെത്തി പോകണമെന്ന് ജില്ല പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story