Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.ആര്‍. നാരായണന്‍...

കെ.ആര്‍. നാരായണന്‍ ജന്മശതാബ്​ദി ആഘോഷത്തിന്​​ തുടക്കം

text_fields
bookmark_border
പാലാ: കെ.ആർ. നാരായണൻ ഫൗണ്ടേഷൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരുവർഷത്തെ കെ.ആർ. നാരായണൻ ജന്മശതാബ്ദി ആഘോഷത്തിന് തുടക്കമായി. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ആർ. നാരായണൻെറ ജീവചരിത്രം പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ. സിന്ധുമോൾ ജേക്കബ്, ജോസ് പാറേക്കാട്ട്, സെബി പറമുണ്ട, ബിനു പെരുമന, അനൂപ് ചെറിയാൻ, അമൽ ജോസഫ്, കെ.ആർ. വിഷ്ണു എന്നിവർ സംസാരിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി തപാൽ സ്റ്റാമ്പ് പ്രകാശനം, വിവിധ ഭാഷകളിൽ ജീവചരിത്രം പ്രസിദ്ധീകരിക്കൽ, സ്‌കൂൾ-കോളജ് വിദ്യാർഥികൾക്കായി മത്സരങ്ങൾ, അവാർഡ്ദാനം, പ്രഭാഷണ പരമ്പര തുടങ്ങിയവ സംഘടിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story