Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്കൂൾ ബസ്...

സ്കൂൾ ബസ് നിയന്ത്രണംവിട്ട് ഇന്നോവ കാറി​െൻറ പിന്നിലിടിച്ചു

text_fields
bookmark_border
സ്കൂൾ ബസ് നിയന്ത്രണംവിട്ട് ഇന്നോവ കാറിൻെറ പിന്നിലിടിച്ചു തിരുവല്ല: കുട്ടികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണംവിട്ട് ഇന്നോവ കാറിൻെറ പിന്നിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഇന്നോവ വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിലും ഓട്ടോയിലും ഇടിച്ചു. അപകടത്തിൽ കാർ ഡ്രൈവറുടെ തലക്ക് നിസ്സാര പരിക്കേറ്റു. കാറിൻെറ പിൻവശം പൂർണമായും തകർന്നു. ശനിയാഴ്ച രാവിലെ 8.45ന് കോട്ടൂർ പുന്നിലത്തായിരുന്നു അപകടം. പുന്നിലത്ത് മണ്ണാട്ട് റെജിക്കാണ് (46) പരിക്കേറ്റത്. ബസിലുണ്ടായിരുന്ന വിദ്യാർഥികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുന്നിലം കവലയോട് ചേർന്ന് ഇറക്കമുള്ള ഭാഗത്ത് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ ബസ് മുമ്പേ പോവുകയായിരുന്ന കാറിൻെറ പിന്നിൽ ഇടിക്കുകയായിരുന്നു. ഇതേ തുടർന്നായിരുന്നു കൂട്ടയിടി. പരിക്കേറ്റ റെജിയെ കവിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ തേടി. മുണ്ടിയപ്പള്ളി സി.എം.എസ് സ്കൂളിലെ ബസാണ് അപകടത്തിനിടയാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story