Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറവന്യൂ ജില്ല...

റവന്യൂ ജില്ല ശാസ്​ത്രോത്സവം; കട്ടപ്പന ഉപജില്ല ഓവറോള്‍ ചാമ്പ്യമാർ

text_fields
bookmark_border
കരിമണ്ണൂര്‍: റവന്യൂ ജില്ല ശാസ്ത്ര-സാമൂഹിക ശാസ്ത്ര-ഗണിത ശാസ്ത്ര ഐ.ടി- പ്രവൃത്തിപരിചയ മേളകളിൽ കട്ടപ്പന ഉപജില്ല 1082 പോയേൻറാടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടി. 1045 പോയൻറുമായി തൊടുപുഴ ഉപജില്ല റണ്ണേഴ്‌സ് അപ്പായി. രണ്ടാംദിനത്തില്‍ നടന്ന പ്രവൃത്തിപരിചയ മേളയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 276 പോയൻറുമായി കട്ടപ്പന ഉപജില്ല ഒന്നാമതെത്തി. തൊടുപുഴ ഉപജില്ല 273 പോയൻറുമായി രണ്ടാമതും അടിമാലി 268 പോയൻറുമായി മൂന്നാമതും എത്തി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 285 പോയൻറുമായി അടിമാലി ഉപജില്ല ഒന്നാമതെത്തി. തൊടുപുഴ ഉപജില്ല 276 പോയൻറുമായി രണ്ടാമതും കട്ടപ്പന ഉപജില്ല 216 പോയൻറുമായി മൂന്നാംസ്ഥാനത്തും എത്തി. പ്രവൃത്തിപരിചയ മേള ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കരിമണ്ണൂര്‍ സൻെറ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (105 പോയൻറ്) ഒന്നാമതും കൂമ്പന്‍പാറ ഫാത്തിമ മാതാ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (87 പോയൻറ്്) രണ്ടാമതും ഇരട്ടയാര്‍ സൻെറ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (74 പോയൻറ്) മൂന്നാമതും എത്തി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എൻ.ആര്‍ സിറ്റി, എസ്.എൻ.വി.എച്ച്.എസ്.എസ് (112 പോയൻറ്) ഒന്നാമതും മുതലക്കോടം സൻെറ് ജോര്‍ജ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (87 പോയൻറ്) രണ്ടാമതും കൂമ്പന്‍പാറ ഫാത്തിമ മാതാ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (84 പോയൻറ്) മൂന്നാമതും എത്തി. ഓവറോള്‍ ചാമ്പ്യന്‍സ് സ്‌കൂള്‍സ് (എച്ച്.എസ്/എച്ച്.എസ്.എസ്) 1. കൂമ്പന്‍പാറ ഫാത്തിമ മാതാ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (378 പോയൻറ്) 2. കരിമണ്ണൂര്‍ സൻെറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ (317 പോയൻറ്) 3. ഇരട്ടയാര്‍ സൻെറ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (268 പോയൻറ്)
Show Full Article
TAGS:LOCAL NEWS 
Next Story