Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2019 11:31 PM GMT Updated On
date_range 22 Oct 2019 11:31 PM GMTKTM+TVM+വഖഫ് ൈട്രബ്യൂണലുകൾ പുനഃസ്ഥാപിക്കണം
text_fieldsbookmark_border
കൊച്ചി: മഹല്ല് ജമാഅത്തുകളുടെ കേസുകൾ നടത്തുന്ന കൊല്ലം, എറണാകുളം വഖഫ് ൈട്രബ്യൂണലുകൾ നിർത്തി കോഴിക്കോട് മാത്രം സ്ഥാപിച്ചത് തെക്കൻ ജില്ലകളിലെ ജമാഅത്തുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കേരള വഖഫ് െപ്രാട്ടക്ഷൻ കൗൺസിലിൻെറ നേതൃത്വത്തിൽ ചേർന്ന് മുസ്ലിം സംഘടന നേതാക്കളുടെ യോഗം അഭിപ്രായപ്പെട്ടു. കൗൺസിൽ സംസ്ഥാന സെക്രട്ടറി അഡ്വ. ഷാനവാസ് കാട്ടകത്ത് അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കൗൺസിൽ പ്രസിഡൻറ് കരമന ബയാർ, പ്രഫ. കെ.എ. ഹാഷിം (എം.ഇ.എസ്), അബ്ദുൽ സമദ് (എം.എസ്.എസ്), എം. തമീമുദ്ദീൻ (അറബിക് മുൻഷീസ് അസോസിയേഷൻ), ആദം അബൂബക്കർ സേട്ട് (കേരള മുത്തവല്ലി അസോസിയേഷൻ), സി.ബി. കുഞ്ഞുമുഹമ്മദ് (മെക്ക), അഡ്വ. ജെ. തംറൂക്ക് (ഐ.എൻ.എൽ), പി.വി. അഹമ്മദ് കുട്ടി, അബൂസാലി, അഡ്വ. സാലി തുടങ്ങിയവർ പങ്കെടുത്തു. വഖഫ് മന്ത്രിക്ക് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story