Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅപ്പർ കുട്ടനാടൻ...

അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിൽ നെല്ല് വെള്ളക്കെട്ടിൽ

text_fields
bookmark_border
വൈക്കം: വെച്ചൂർ ഇടയാഴം പടിഞ്ഞാറ് അഞ്ചടി പാടശേഖരത്ത് കൊയ്തെടുത്ത 12 ദിവസംകഴിഞ്ഞ നെല്ല് ശക്തമായ മഴയിൽ വെള്ളക്കെ ട്ടിലായത് കർഷകരെ ദുരിതത്തിലാക്കി. 35 ഏക്കറോളം പാടത്തിൽ 25 ചെറുകിട കർഷകരാണ് കൃഷി ഇറക്കി വിളവെടുപ്പ് നടത്തിയത്. വിളവെടുപ്പ് കഴിഞ്ഞപ്പോൾ സ്വകാര്യ നെല്ല് എടുപ്പുകാർ നിരക്കിൻെറ പേരിൽ ഉടക്കി പിരിഞ്ഞു. ഇതോടെ അവതാളത്തിലായ കർഷകരെയാണ് മഴ തകർത്തത്. പാഡി ഓഫിസർ, കൃഷി വകുപ്പു ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു. 16 ഏക്കറിലെ വട്ടക്കരി പാടശേഖരത്തിൽ 40 ദിവസം പ്രായമായതും118 ഏക്കറിലെ സി.കെ.എം പാടശേരത്തിലും കളരിക്കകരിയിൽ 50 ഏക്കർ പാടശേഖരത്തിലും പനച്ചിത്തുരുത്ത് മാനാത്തുശേരിയിൽ 30 ഏക്കറിലും മുണ്ടാർ അഞ്ചാം ബ്ലോക്കിൽ 80 ഏക്കറിലും നടീൽ കഴിഞ്ഞ് 50 ദിവസം കഴിഞ്ഞ നെല്ലും വെള്ളത്തിലായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story