Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2019 11:32 PM GMT Updated On
date_range 20 Oct 2019 11:32 PM GMTകാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഉച്ചഭക്ഷണ പദ്ധതി തുടങ്ങി
text_fieldsbookmark_border
പൊൻകുന്നം: കാഞ്ഞിരപ്പള്ളി മുസ്ലിം അസോസിയേഷൻ (കെ.എം.എ) ബൈത്തുൽ കൾച്ചറൽ സൻെറർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ര ോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്നു. എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയുമാണ് ഉച്ചഭക്ഷണം നൽകുക. പദ്ധതി ഡോ. എൻ. ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എം.എ പ്രസിഡൻറ് സിറാജ് തൈപ്പറമ്പിൽ അധ്യക്ഷതവഹിച്ചു. പൊതുസമ്മേളനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാലഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ചീഫ് ഇമാം ഇജാസുൽ അൽകൗസരി മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ഷക്കീല നസീർ, ആശുപത്രി സൂപ്രണ്ട് എം. ശാന്തി, ഡോ. ബാബു സെബാസ്റ്റ്യൻ, സെൻട്രൽ ജമാഅത്ത് പ്രസിഡൻറ് ഹാജി പി.എം. അബ്ദുൽ സലാം പാറയ്ക്കൽ, മുണ്ടക്കയം സോമൻ, ഷെഫീഖ് താഴത്തുവീട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോമി മാങ്കൂട്ടം, എച്ച്. അബ്ദുൽ അസീസ്, കെ.കെ. രാജപ്പൻ, ഷംസുദ്ദീൻ തോട്ടത്തിൽ, ചെയർമാൻ ഷാജി പാടിക്കൽ, വി.കെ. അബ്ദുൽ സലീം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story