Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുടുംബശ്രീ സംരക്ഷണ...

കുടുംബശ്രീ സംരക്ഷണ സമിതി പ്രതിഷേധിച്ചു

text_fields
bookmark_border
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിലെ കുടുംബശ്രീയെ തകർക്കാൻ യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നുവെന്ന് ആരോപിച്ച ് കുടുംബശ്രീ സംരക്ഷണ സമിതിയുടെ പ്രതിഷേധം. പഞ്ചായത്ത് ഓഫിസിനു മുന്നിൽനിന്ന് ആരംഭിച്ച പ്രകടനം പൊൻകുന്നം ടൗണിൽ അവസാനിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. ഗിരീഷ് എസ്. നായർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംരക്ഷണ സമിതി ചെയർമാൻ കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി.എം വാഴൂർ ഏരിയ സെക്രട്ടറി വി.ജി. ലാൽ, സി.പി.ഐ ജില്ല കൗൺസിൽ അംഗം അഡ്വ. എം.എ. ഷാജി, സി.പി.എം ഏരിയ കമ്മിറ്റി അംഗം ഐ.എസ്. രാമചന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ജയ ശ്രീധർ, സംരക്ഷണ സമിതി സെക്രട്ടറി കെ. സേതുനാഥ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story