Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയു.ഡി.എഫ്...

യു.ഡി.എഫ് ഗ്രാമപഞ്ചായത്ത് ഓഫിസ്​ മാർച്ചിൽ സംഘർഷം

text_fields
bookmark_border
പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സണെതിരായ ആരോപണം സമഗ്രമായി അന്വേഷിക്കണമെന്നും ചെയർപേഴ്സനെ സംരക്ഷിക്കുന്ന പഞ്ചായത്ത് പ്രസിഡൻറ് രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മെംബർമാർ ഉൾപ്പെടെയുള്ളവരെ പൊലീസ് കൈയേറ്റം ചെയ്തത് ചോദ്യംചെയ്ത പ്രവർത്തകരും പൊലീസും തമ്മിൽ ഏറെനേരം സംഘർഷമുണ്ടായി. അഡ്വ. പി. സതീഷ് ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജയകുമാർ കുറിഞ്ഞിയിൽ അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് നേതാക്കളായ ബാബു ജോസഫ്, കെ.പി. ജോസഫ്, ഷാജി പാമ്പൂരി, ഷാജി നല്ലേപ്പറമ്പിൽ, പി.എം. സലിം, മുണ്ടക്കയം സോമൻ, പി.എൻ. ദാമോദരൻ പിള്ള, സുമേഷ് ആൻഡ്രൂസ്, മോളിക്കുട്ടി തോമസ്, സ്മിതാലാൽ, പി.സി. റോസമ്മ, ത്രേസ്യാമ്മ നല്ലേപ്പറമ്പിൽ, ലാജി തോമസ്, ടി.കെ. ബാബുരാജ്, അബ്ദുൽ റസാഖ്, സി.ജി. രാജൻ, അഭിലാഷ് ചന്ദ്രൻ, ജോർജുകുട്ടി പൂതക്കുഴി, ടി.പി. രവീന്ദ്രൻ പിള്ള, അനിലകുമാരി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story