Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചങ്ങനാശ്ശേരി റവന്യൂ...

ചങ്ങനാശ്ശേരി റവന്യൂ ടവറില്‍ വെള്ളമില്ലാതായിട്ട് ദിവസങ്ങള്‍

text_fields
bookmark_border
ചങ്ങനാശ്ശേരി: റവന്യൂ ടവറില്‍ വെള്ളമില്ലാതായിട്ട് ദിവസങ്ങള്‍. ദുരിതത്തിൽ ജീവനക്കാരും പൊതുജനങ്ങളും. താലൂക്ക് ഓഫിസ് ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും വിവിധ വ്യാപാരസ്ഥാപനങ്ങളും റവന്യൂ ടവറില്‍ പ്രവർത്തിക്കുന്നുണ്ട്. ദിനംപ്രതി വിവിധ കാര്യങ്ങള്‍ക്കായി നിരവധി പേർ ഇവിടെ എത്തുന്നുമുണ്ട്. കുറച്ചുദിവസങ്ങളായി ഇവിടെ വെള്ളം കിട്ടാനില്ല. അതേസമയം, താലൂക്ക് ഓഫിസ് പോലെയുള്ള സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ഉച്ചക്ക് ഒന്നുമുതല്‍ 1.30വരെ വെള്ളം ലഭ്യമാക്കുന്നുണ്ടേത്ര. ബാക്കി സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഈ സൗകര്യമില്ല. ജീവനക്കാര്‍ക്കും ടവറില്‍ എത്തുന്നവര്‍ക്കും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനും നിവർത്തിയില്ല. ടോയ്ലറ്റുകളിലും വെള്ളമില്ലാത്തതും പ്രശ്നമായി. ഹൗസിങ് ബോര്‍ഡിൻെറ ഉടമസ്ഥതയിലാണ് റവന്യൂ ടവര്‍. വാട്ടര്‍ ടാങ്കിലേക്ക് കൊടുത്ത പൈപ്പിൻെറ വാല്‍വിനു കേടുള്ളതിനാലാണ് വെള്ളം ലഭിക്കാത്തതെന്നാണ് ടവര്‍ ജീവനക്കാര്‍ പറയുന്നത്. ടവറിൻെറ നടത്തിപ്പിനു മാനേജിങ് കമ്മിറ്റിയുണ്ടെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ല. ടവറിൻെറ ശോച്യാവസ്ഥ ഏറിവരുകയാണ്. ആധുനികരീതിയില്‍ നിര്‍മിച്ച ടവറിലാണ് വെള്ളം ലഭിക്കാത്തത്. മഴ പെയ്യുമ്പോള്‍ ഭിത്തികളില്‍നിന്ന് വെള്ളം ഒലിച്ചിറങ്ങുന്നതും ശുചീകരണ പോരായ്മയും ടവറിൻെറ ശോച്യാവസ്ഥക്ക് കാരണമാകുന്നതായും പരാതിയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story